വിദേശത്ത് ഒരു ജോലി സ്വപ്നം കാണുന്നവരാണോ, എങ്കില്‍ നിങ്ങള്‍ക്കായി ഇതാ ഒരു സുവർണാവസരം. ഒക്ടോബർ 19 ന് വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ആസ്ട്രേലിയ, ന്യൂസിലന്റ്, ജർമ്മനി ജപ്പാൻ, യുകെ എന്നിവിടങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റാണ് നടക്കുന്നത്. തിരുവല്ല മാർത്തോമാ കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് എംപ്ലോയറുടെ ഇന്റർവ്യൂവും ഉണ്ടാകുമെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന മുന്‍ധനകാര്യ വകുപ്പ് മന്ത്രി കൂടിയായ തോമസ് ഐസക് വ്യക്തമാക്കി. നഴ്സിങ് മേഖലയില്‍ പ്രവർത്തിക്കുന്നവർക്കായി,തിരുവല്ല മാർത്തോമാ കോളേജിൽ നടക്കാന്‍ പോകുന്നത് കേരളത്തിലെ ഏറ്റവും വലിയ...
Tag: australia
പ്രതിവര്‍ഷം 1000 തൊഴില്‍ വിസകള്‍; ഇന്ത്യക്കാര്‍ക്ക് കുടിയേറ്റം ഇനി എളുപ്പമാകും; ഒക്ടോബര്‍ 1 മുതല്‍ പുതിയ നിയമം
ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും സുപരിചിതമായ കുടിയേറ്റ രാജ്യമാണ് ആസ്‌ട്രേലിയ. കാലാകാലങ്ങളായി തൊഴിലിനും, പഠനത്തിനുമായി നിരവധി ഇന്ത്യക്കാര്‍ ആസ്‌ട്രേലിയയിലേക്ക് കുടിയേറിയിട്ടുണ്ട്. മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍, ശമ്പളം, മികച്ച വിദ്യാഭ്യാസ സമ്പ്രദായം, സാമ്പത്തിക സുസ്ഥിരത, പഠനാന്തരീക്ഷം, ജീവിത നിലവാരം എന്നിവയൊക്കെ ആസ്‌ട്രേലിയ പരിഗണിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയുമായി മെച്ചപ്പെട്ട ഉഭയകക്ഷി ബന്ധമുള്ള രാജ്യമായത് കൊണ്ടുതന്നെ കുടിയേറ്റം സുഗമമായി തീരുകയും ചെയ്യുന്നു. മറ്റ് എല്ലാ പാശ്ചാത്യ രാജ്യങ്ങളെയും പോലെതന്നെ കര്‍ശനമായ വിസ നടപടികളുള്ള രാജ്യമാണ് ആസ്‌ട്രേലിയയും. അതുകൊണ്ട് തന്നെ പലര്‍ക്കും സ്വപ്‌നതുല്യമായ...
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മനംകവര്‍ന്ന് ഈ ആസ്‌ട്രേലിയന്‍ നഗരം; കുടിയേറ്റത്തില്‍ റെക്കോര്‍ഡ്
ആസ്‌ട്രേലിയ എല്ലാ കാലത്തും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഉപരിപഠന കേന്ദ്രമാണ്. ആസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയാണ് ആസ്‌ട്രേലിയന്‍ പഠനത്തിന്റെ കേന്ദ്രമെന്ന് പറയാം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ ഇടംപിടിച്ച നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാന്‍ബറയിലുണ്ട്. കാന്‍ബറയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. ഈ കണക്കുകള്‍ മാത്രം മതി മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കാന്‍ബറ എത്രത്തോളം പോപ്പുലറാണെന്ന് മനസിലാക്കാന്‍. 2016 മുതല്‍ പ്രദേശത്തേക്കുള്ള ഇന്ത്യന്‍ കുടിയേറ്റം ഇരട്ടിയിലധികമാണ് വര്‍ധിച്ചത്. 2023 ല്‍ മാത്രം 1362 ഇന്ത്യന്‍...
കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്തി ആസ്‌ട്രേലിയ; വിസ ഫീസുകളിലടക്കം വര്‍ധന
വിദേശ പഠനം ലക്ഷ്യം വെക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമാണ് ആസ്‌ട്രേലിയ. ഉയര്‍ന്ന കരിയര്‍ സാധ്യതകള്‍, പഠനാന്തരീക്ഷം, ലോകോത്തര യൂണിവേഴ്‌സിറ്റികള്‍, ഇന്ത്യക്കാരുടെ എണ്ണം എന്നിവയൊക്കെയാണ് ആസ്‌ട്രേലിയ തെരഞ്ഞെടുക്കാന്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി അത്ര സുഖകരമായ വാര്‍ത്തയല്ല ആസ്‌ട്രേലിയയില്‍ നിന്നും പുറത്തുവരുന്നത്. കുടിയേറ്റം വ്യാപകമായതോടെ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ തേടുമെന്ന് ഓസീസ് ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. വിദേശ വിദ്യാര്‍ഥികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിസ ഫീസിനത്തില്‍ വലിയ വര്‍ധനവാണ് ആസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്...