തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിൻ്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടൻ്റുമാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. മലേഷ്യ (ക്വലാലംപൂർ), ബഹ്റൈൻ (മനാമ) എന്നിവിടങ്ങളിലാണ് നിലവിൽ ഒഴിവുകളുള്ളത്, അഭിഭാഷകനായി കേരളത്തിലും അപേക്ഷ നൽകുന്ന രാജ്യത്തും (നിയമമേഖലയിൽ) കുറഞ്ഞത് രണ്ടുവർഷം പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. താൽപര്യമുളള ഉദ്യോഗാർഥികൾ www.norkaroots.org വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയുടെ സ്കാൻ ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകർപ്പുകളുമായി ceo.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലേയ്ക്ക്...