Tag: career

Home career
ടെക്‌നീഷ്യന്‍മാര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ ബെല്‍ജിയത്തിലേക്ക് അവസരം
Post

ടെക്‌നീഷ്യന്‍മാര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ ബെല്‍ജിയത്തിലേക്ക് അവസരം

ബെല്‍ജിയത്തിലെ പ്രമുഖ കമ്പനിയിലേക്ക് ടെക്‌നീഷ്യന്മാരെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴിയാണ് റിക്രൂട്ട്‌മെന്റ്. ഇലക്ട്രിക്കല്‍ ടെക്‌നിഷ്യന്‍, ഇലക്ട്രോ മെക്കാനിക്കല്‍ ടെക്‌നിഷ്യന്‍, മെക്കാനിക്കല്‍ ടെക്‌നിഷ്യന്‍, മെഷീന്‍ ഇന്‍സ്‌പെക്ടര്‍ (ഫോക് ലിഫ്റ്റ്, ഏരിയല്‍ വര്‍ക്ക് പ്ലാറ്റഫോം, ടെലി ഹാന്‍ഡ്ഡ്‌ലെര്‍) തുടങ്ങിയ ട്രേഡുകളിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് അതാതു മേഖലകളില്‍ ചുരുങ്ങിയത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കൂടാതെ പ്രായം 40 വയസിനു മുകളില്‍ ആകാനും പാടില്ല. അപേക്ഷകര്‍ ഇംഗ്ലീഷില്‍ നല്ല...

14,298 ഒഴിവുകളുമായി ഇന്ത്യന്‍ റെയില്‍വേ; തിരുവനന്തപുരത്ത് മാത്രം 278 ഒഴിവ്
Post

14,298 ഒഴിവുകളുമായി ഇന്ത്യന്‍ റെയില്‍വേ; തിരുവനന്തപുരത്ത് മാത്രം 278 ഒഴിവ്

റെയില്‍വേ ഗ്രേഡ് 3 (02/ 2024) തസ്തികയിലെ വര്‍ധിപ്പിച്ച ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ www.rrbthiruvananthapuram.gov.in വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കാം. ഒക്ടോബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ 22 കാറ്റഗറികളിലായി 9144 ഒഴിവുകളാണ് ഉള്ളത്.  കുട്ടിച്ചേര്‍ക്കല്‍ വിജ്ഞാപന പ്രകാരം ഒഴിവുകള്‍ 14,298 ആയി വര്‍ധിച്ചു. ഇത് പുതിയ അപേക്ഷകര്‍ക്കും അവസരം നല്‍കി വീണ്ടും ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ അനുവദിക്കുന്നതിന് ഇടയാക്കി. ഇതു പ്രകാരം 22 കാറ്റഗറികൾ 40 ആയി...

ഇനി കാനഡയെയും യുകെ യെയും മറക്കാം പുത്തന്‍ അവസരങ്ങളുമായി ഈ യൂറോപ്യന്‍ രാജ്യം
Post

ഇനി കാനഡയെയും യുകെ യെയും മറക്കാം പുത്തന്‍ അവസരങ്ങളുമായി ഈ യൂറോപ്യന്‍ രാജ്യം

2030 ഓടെ 30000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടി ഉപരിപഠനത്തിനായി ഫ്രാന്‍സിലെത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഫ്രാന്‍സില്‍ ഉപരിപഠനത്തിന് ഫ്രഞ്ച്ഭാഷയില്‍ പ്രാവീണ്യം വേണം, മാത്രമല്ല പുതിയ തീരുമാനങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രതീക്ഷയേകുന്നതാണ്. ഫ്രാന്‍സില്‍ മാനേജ്‌മെന്റ്, എന്‍ജിനിയറിംഗ്, സയന്‍സ്, ടെക്‌നോളജി എന്നി മേഖലകളില്‍ ഉപരിപഠനത്തിനായി മികച്ച സര്‍വകലാശാലകളുണ്ട്. മികച്ച ലോക റാങ്കിംഗുള്ള ബിസിനസ് സ്‌കൂളാണ് ഫ്രാന്‍സിലെ ഇന്‍സീഡ്. ഫ്രാന്‍സിലെ ഗ്രെനോബില്‍ എന്‍ജിനിയറിംഗില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ടെക്‌നോളജി സ്ഥാപനങ്ങളുടെ ശൃംഖലയാണ്. ഝഉ ലോക റാങ്കിംഗില്‍ നാലാം സ്ഥാനത്താണ് ഗ്രെനോബില്‍. മെക്കാനിക്കല്‍/ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിംഗില്‍...

നിരവധി തസ്തികകളില്‍ തൊഴിലവസരങ്ങളുമായി യുഎഇ വിളിക്കുന്നു
Post

നിരവധി തസ്തികകളില്‍ തൊഴിലവസരങ്ങളുമായി യുഎഇ വിളിക്കുന്നു

വിദേശത്തൊരു ജോലി സ്വപ്‌നം കാണുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് മുന്നില്‍ പുതിയ ഒരു അവസരവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.സംസ്ഥാന സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. യു എ ഇയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത് ഈ ജോലിയിലേക്ക് പരിഗണിക്കുന്നത് പ്രവര്‍ത്തിപരിചയമുള്ള ആളുകളേയല്ല, അതുകൊണ്ട് തന്നെ ശമ്പളവും അത്ര ഉയര്‍ന്നതല്ല. യു എ ഇയിലെ പ്രശസ്തമായ ഒരു കമ്പനിയിലേക്ക് വിദഗ്ധ ടെക്‌നീഷ്യന്‍ ട്രെയിനി (അപ്രിന്റീസ്) (Skilled technician Trainees [Apprentices] ആയിപോസ്റ്റുകളിലേക്കാണ് നിയമനം ട്രെയിനിയായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മാസം...

നവംബര്‍ ഒന്നു മുതല്‍ വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കാനഡ
Post

നവംബര്‍ ഒന്നു മുതല്‍ വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കാനഡ

സമീപ കാലത്ത് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറിപ്പാര്‍ത്ത രാജ്യം ഏതാണെന്ന് ചോദിച്ചാല്‍ കാനഡ എന്നായിരിക്കും ഉത്തരം. ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് നേരത്തേ തന്നെ കുടിയേറ്റം ഉണ്ടായിരുന്നുവെങ്കിലും കൊവിഡിന് ശേഷം പഠനത്തിനും ജോലിക്കുമായി നിരവധി പേരാണ് കൂട്ടത്തോടെ കാനഡയിലേക്ക് പറന്നത്. എന്നാല്‍ ഇതിലധികം പേരും ലക്ഷ്യമിട്ടത് ഉപരിപഠനം പൂര്‍ത്തിയാക്കി പിആറും ലഭിച്ച് കാനഡയില്‍ ജീവിതം സുരക്ഷിതമാക്കാം എന്നതായിരുന്നു കുടിയേറ്റ നിയമങ്ങള്‍ ലളിതമാണെന്നും ജോലി സാധ്യതയും ജീവിത സാഹചര്യവും ഉയര്‍ന്നതാണെന്നതും കാനഡയിലേക്ക് ആളുകള്‍ ഒഴുകാന്‍ കാരണമായി. ഇന്ത്യയില്‍...

ജോലി അന്വേഷിക്കുകയാണെങ്കില്‍ യുഎഇയിലേക്ക് പോകു; ഒരുങ്ങുന്നത് വിവിധ മേഖലകളിലായി 20000ത്തോളം ഒഴിവുകള്‍
Post

ജോലി അന്വേഷിക്കുകയാണെങ്കില്‍ യുഎഇയിലേക്ക് പോകു; ഒരുങ്ങുന്നത് വിവിധ മേഖലകളിലായി 20000ത്തോളം ഒഴിവുകള്‍

യുഎഇ എന്നും സാധ്യതകളുടെ ലോകമാണ്. ഓരോ മേഖലയിലും നിരവധി അവസരങ്ങളാണ് വഴിതുറക്കുന്നത്. കൂടുതല്‍ അവസരങ്ങള്‍ക്കാണ് ഇപ്പോള്‍ ഭക്ഷ്യമേഖലയില്‍ സാധ്യത തെളിയുന്നത്. രാജ്യത്ത് 20,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും 2030 ഓടെ ഈ ലക്ഷ്യം സാധ്യമാക്കുമെന്നുമാണ് ധനമന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി വ്യക്തമാക്കിയത്. 2050 ഓടെ രാജ്യത്തെ ഭക്ഷ്യ ഇറക്കുമതി വലിയ തോതില്‍ കുറയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ ഇറക്കുമതി 90 ശതമാനത്തില്‍ നിന്നും 50 ശതമാനമായി കുറക്കാനാണ് ഇത് ലക്ഷ്യമിടുന്നത് മാത്രമല്ല യുഎഇയുടെ...

നോര്‍ക്ക റൂട്ട്‌സിന് കീഴില്‍ അബുദാബിയിലേക്ക് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്
Post

നോര്‍ക്ക റൂട്ട്‌സിന് കീഴില്‍ അബുദാബിയിലേക്ക് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്

യു.എ.ഇ നോര്‍ക്ക റൂട്ട്‌സിന്റെ അബുദാബിയില്‍ നഴ്‌സിംഗ് ഒഴിവുകളിലേയ്ക്കുളള റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. 10 മെയില്‍ നഴ്‌സുമാരുടെ ഒഴിവുകളിലേയ്ക്കും 02 വനിതാ നഴ്‌സുമാരുടെ ഒഴിവുകളിലേയ്ക്കുമാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. അപേക്ഷകര്‍ക്കാവശ്യമായ യോഗ്യതകള്‍ അപേക്ഷകര്‍ നഴ്‌സിംഗ് ബിരുദവും സാധുവായ നഴ്‌സിംഗ് ലൈസന്‍സ് ഉളളവരുമാകണം കൂടാതെ എച്ച്എഎഡി / ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് അബുദാബി പരീക്ഷ വിജയിച്ചവരുമാകണം. അപേക്ഷകര്‍ക്കുള്ള പ്രായപരിധി 35 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ പ്രഥമശുശ്രൂഷ, അടിയന്തര സേവനങ്ങള്‍ അല്ലെങ്കില്‍ ആംബുലന്‍സ് പ്രവര്‍ത്തനങ്ങള്‍ എന്നിവയിലേതിലെങ്കിലും കുറഞ്ഞത് 12 വര്‍ഷത്തെ അനുഭവപരിചയം ഉള്ളവരായിരിക്കണം....

മലേഷ്യയില്‍ എംഐഎസ് സ്‌കോളര്‍ഷിപ്പ് നേടാം; പ്രതിമാസം 30000 രൂപ വരെ സ്വന്തമാക്കാം
Post

മലേഷ്യയില്‍ എംഐഎസ് സ്‌കോളര്‍ഷിപ്പ് നേടാം; പ്രതിമാസം 30000 രൂപ വരെ സ്വന്തമാക്കാം

ഇന്ന് ലോകത്തേറ്റവും തിരക്കേറിയ നഗരങ്ങളുളള രാജ്യങ്ങളിലൊന്നാണ് മലേഷ്യ. മനോഹരമായ ബീച്ചുകള്‍ വലിയ മഴക്കാടുകള്‍ തുടങ്ങി നിരവധി പ്രത്യേകതളുള്ളതിനാല്‍ ഇവിടം സഞ്ചാരികളുടെ പറുദീസയാണ്. എന്നാല്‍ വിനോദ സഞ്ചാരത്തെ കൂടാതെ മലേഷ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വളരെ മിീകവുറ്റതാണ്. അതുകൊണ്ടുതന്നെ ലോകത്തെ ഉയര്‍ന്ന റാങ്കുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും മലേഷ്യയിലുണ്ട്. സര്‍ക്കാരിന്റെ മലേഷ്യ ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍(എംഐഎസ്) മലേഷ്യയില്‍ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ഇതിലൂടെ പ്രതിമാസം 30,000 രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ വരെ വിദ്യാര്‍ഥികള്‍ക്ക് സ്വന്തമാക്കാം. എംഐഎസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട രീതി ഇതിനായി...

നിറം മങ്ങുന്ന കാനഡ സ്വപ്‌നങ്ങള്‍; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; വിദ്യാര്‍ഥികളുടെ എണ്ണം വെട്ടിക്കുറച്ച് കനേഡിയന്‍ സര്‍ക്കാര്‍
Post

നിറം മങ്ങുന്ന കാനഡ സ്വപ്‌നങ്ങള്‍; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; വിദ്യാര്‍ഥികളുടെ എണ്ണം വെട്ടിക്കുറച്ച് കനേഡിയന്‍ സര്‍ക്കാര്‍

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്വപ്‌നദേശമാണ് കാനഡ. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും കാനഡ ലക്ഷ്യംവെച്ച് വിമാനം കയറുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കാനഡയുടെ ആകെ വിദേശ കുടിയേറ്റക്കാരില്‍ നല്ലൊരു ശതമാനവും ഇന്ത്യക്കാരാണെന്ന് വ്യക്തമാക്കുന്നു. മികച്ച ജോലി നേടി, പെര്‍മനന്റ് റെസിഡന്‍സിയും നേടി സുരക്ഷിതമായൊരു ഭാവി ജീവിതം സ്വപ്‌നം കണ്ടാണ് പലരും കാനഡയിലെത്തുന്നത്. നമ്മുടെ നാട്ടില്‍ നിന്ന് വിപരീതമായി മികച്ച പഠനാന്തരീക്ഷവും, തൊഴില്‍ സാഹചര്യങ്ങളും, ജീവിത നിലവാരവും കാനഡയെ പ്രിയപ്പെട്ടതാക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ കാര്യങ്ങള്‍ ഇനിയങ്ങോട്ട് അത്ര ശുഭകരമാകണമെന്നില്ല....

യു.കെ കുടിയേറ്റത്തിന്റെ മാറുന്ന ട്രെന്‍ഡുകള്‍; ഈ മേഖലയില്‍ വിസ അപേക്ഷകള്‍ കൂടുന്നതായി റിപ്പോര്‍ട്ട്
Post

യു.കെ കുടിയേറ്റത്തിന്റെ മാറുന്ന ട്രെന്‍ഡുകള്‍; ഈ മേഖലയില്‍ വിസ അപേക്ഷകള്‍ കൂടുന്നതായി റിപ്പോര്‍ട്ട്

ഒരു കാലത്ത് വിദേശ കുടിയേറ്റത്തിന്റെ ഹബ്ബായിരുന്ന യു.കെയിലിന്ന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ബ്രക്‌സിറ്റ് ശേഷം ഉയര്‍ന്നുവന്ന സാമ്പത്തിക മേഖലയിലെ പ്രതിസന്ധിയും, രാഷ്ട്രീയ പ്രതിസന്ധികളും യു.കെയിലേക്ക് കുടിയേറുന്ന വിദ്യാര്‍ഥികള്‍ക്കും, തൊഴിലാളികള്‍ക്കും ചില പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ട്. പിന്നാലെ പല മലയാളികളും മറ്റ് പല രാജ്യങ്ങളും തെരഞ്ഞെടുക്കാനും തുടങ്ങി. വിദേശ കുടിയേറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പല നിയമങ്ങളും യു.കെ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. നിയന്ത്രണങ്ങള്‍ക്കിടെ ഒരു ഡിജിറ്റല്‍ സൂപ്പര്‍ പവര്‍ ആവുകയെന്ന ലക്ഷ്യത്തോടെ ഉയര്‍ന്ന വൈദഗ്ദ്യമുള്ള, സാങ്കേതിക വിദഗ്ദരായ തൊഴിലാളികളെ...