മലയാളി വിദ്യാര്‍ഥികളുടെ വിദേശ പഠന സ്വപ്‌നങ്ങള്‍ക്ക് എന്നും വെല്ലുവിളിയാണ് ഭാഷാപ്രാവീണ്യ പരീക്ഷകള്‍. അന്താരാഷ്ട്ര തലത്തില്‍ ഉപരിപഠനത്തിനായി അപേക്ഷ നല്‍കുന്ന സമയത്ത് ഐ.ഇ.എല്‍.ടി.എസ്, ടോഫല്‍, സാറ്റ് മുതലായ പരീക്ഷകളിലെ സ്‌കോറുകള്‍ പരിഗണിക്കാറുണ്ട്. നമ്മുടെ നാട്ടില്‍ ഏറ്റവും പ്രചാരത്തിലുള്ള ഭാഷാപ്രാവീണ്യ പരീക്ഷയാണ് ഐ.ഇ.എല്‍.ടി.എസ്. നമുക്ക് ചുറ്റും കൂണുപോലെ മുളച്ച് പൊന്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തന്നെയാണ് ഈ പരീക്ഷയുടെ പ്രസിദ്ധിക്ക് ഏറ്റവും വലിയ ഉദാഹരണം. പല വിദ്യാര്‍ഥികളും ഭീമമായ തുക ഫീസായി നല്‍കി ഐ.ഇ.എല്‍.ടി.എസ് പരീക്ഷകള്‍ക്ക് തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. പലപ്പോഴും കുട്ടികളുടെ ഉപരിപഠന...