ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സിന് കീഴില്‍ ജോലി നേടാന്‍ അവസരം. വിവിധ തസ്തികകളിലായി 90 ഒഴിവുകളാണുള്ളത്. ഉത്തര്‍പ്രദേശിലെ കോര്‍വേയിലുള്ള ഏവിയോണിക്‌സ് ഡിവിഷനിലും, ബെംഗളുരുവിലെ എയര്‍പോര്‍ട്ട് സര്‍വീസസ് സെന്റര്‍ ഡിവിഷനിലും നാസിക്കിലെ എയര്‍ക്രാഫ്റ്റ് ഡിവിഷനിലുമായാണ് ഒഴിവുകളുള്ളത്. ഓപ്പറേറ്റര്‍ ഉത്തര്‍പ്രദേശിലെ കോര്‍വേയിലെ ഏവിയോണിക്‌സ് ഡിവിഷനിലേക്കാണ് ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നത്. നാല് വര്‍ഷത്തേക്കാണ് നിയമനം. ആകെ 81 ഒഴിവുകളാണുള്ളത്. വിഷയങ്ങള്‍ & ഒഴിവ് ഇലക്ട്രോണിക്‌സ് 61, ഇലക്ട്രിക്കല്‍ 5, കെമിക്കല്‍ 1, ടര്‍ണിങ് 2, മെക്കാനിക്കല്‍ 5, ഫിറ്റിങ് 2, വെല്‍ഡിങ് 2, അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ്1,...
Tag: educaction
നവംബര്‍ ഒന്നു മുതല്‍ വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കാനഡ
സമീപ കാലത്ത് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറിപ്പാര്‍ത്ത രാജ്യം ഏതാണെന്ന് ചോദിച്ചാല്‍ കാനഡ എന്നായിരിക്കും ഉത്തരം. ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് നേരത്തേ തന്നെ കുടിയേറ്റം ഉണ്ടായിരുന്നുവെങ്കിലും കൊവിഡിന് ശേഷം പഠനത്തിനും ജോലിക്കുമായി നിരവധി പേരാണ് കൂട്ടത്തോടെ കാനഡയിലേക്ക് പറന്നത്. എന്നാല്‍ ഇതിലധികം പേരും ലക്ഷ്യമിട്ടത് ഉപരിപഠനം പൂര്‍ത്തിയാക്കി പിആറും ലഭിച്ച് കാനഡയില്‍ ജീവിതം സുരക്ഷിതമാക്കാം എന്നതായിരുന്നു കുടിയേറ്റ നിയമങ്ങള്‍ ലളിതമാണെന്നും ജോലി സാധ്യതയും ജീവിത സാഹചര്യവും ഉയര്‍ന്നതാണെന്നതും കാനഡയിലേക്ക് ആളുകള്‍ ഒഴുകാന്‍ കാരണമായി. ഇന്ത്യയില്‍...
ഉപരിപഠനത്തിന് സാറ്റ്; SAT പരീക്ഷയെക്കുറിച്ച് കൂടതലറിയാം
വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നതിന് മുമ്പായി വിവിധ പ്രവേശന പരീക്ഷകളിലെ മാര്‍ക്കുകള്‍ മാനദണ്ഡമാക്കാറുണ്ട്. ഐ.ഇ.എല്‍.ടി.എസ്, ടോഫല്‍, ജിമാറ്റ് പരീക്ഷകളിലെ സ്‌കോറുകളാണ് ഇത്തരത്തില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് മാനദണ്ഡമാക്കാറുള്ളത്. ഐ.ഇ.എല്‍.ടി.എസിനെ കുറിച്ച് നമ്മുടെ നാട്ടില്‍ ഒട്ടുമിക്ക വിദ്യാര്‍ഥികള്‍ക്കും അറിയാവുന്നതാണ്. കേരളത്തിലുടനീളം ഐ.ഇ.എല്‍.ടി.എസിനായി നിരവധി കോച്ചിങ് സെന്ററുകളുണ്ട്. എന്നാല്‍ ഐ.ഇ.എല്‍.ടി.എസിനെ പോലെ തന്നെ വിദേശ പഠനങ്ങള്‍ക്കായി പല സര്‍വകലാശാലകളും മാനദണ്ഡമാക്കാറുള്ള പ്രധാനപ്പെട്ടൊരു പരീക്ഷയാണ് കോളജ് ബോര്‍ഡ് സംഘടിപ്പിക്കുന്ന SAT. അഥവാ സ്‌കൊളാസ്റ്റിക് അസസ്‌മെന്റ് ടെസ്റ്റ്. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ക്വസ്റ്റിയന്‍സ് ഉള്‍പ്പെടുന്ന സ്റ്റാന്‍ഡേര്‍ഡ്...
വിദേശ പഠനം; പ്രധാനപ്പെട്ട അഞ്ച് പ്രവേശന പരീക്ഷകളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം
വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിനായി ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രവേശന പരീക്ഷകള്‍ നടത്താറുണ്ട്. അത്തരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഏറ്റവും പോപ്പുലറായ പരീക്ഷകളിലൊന്നാണ് ഐ.ഇ.എല്‍.ടി.എസ്. ഇതിന് പുറമെ ടോഫല്‍, സാറ്റ്, എസിറ്റി തുടങ്ങിയ നിരവധി പരീക്ഷ സ്‌കോറുകളും പ്രവേശന മാനദണ്ഡമായി പരിഗണിക്കാറുണ്ട്. അവ നമുക്കൊന്ന് പരിചയപ്പെടാം, TOEFL (Testing Of English as a Foreign Language) വിദേശ പഠനം ലക്ഷ്യം വെക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അറിഞ്ഞിരിക്കേണ്ട സുപ്രധാന മൂല്യനിര്‍ണയ പരീക്ഷയാണ് ടോഫല്‍. ലോകത്താകമാനമുള്ള സര്‍വകലാശാലകളില്‍ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം നിര്‍ബന്ധിത...
ഉപരിപഠനത്തിന് യൂറോപ്പ് മാത്രമല്ല പരിഹാരം; 2024ലെ ഏഷ്യയിലെ ഏറ്റവും മികച്ച 5 യൂണിവേഴ്‌സിറ്റികളുടെ പട്ടികയറിയാം
ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധിയാണ് മികച്ച സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുക എന്നത്. ഹാര്‍വാര്‍ഡ്, കേംബ്രിഡ്ജ്, ഇംപീരിയല്‍ കോളജ് ലണ്ടന്‍, കിങ്‌സ് കോളജ് തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ ആദ്യ ചോയ്‌സാണ്. അതുകൊണ്ട് തന്നെ യൂറോപ്പും, അമേരിക്കയും വിദേശ പഠന ഹബ്ബായി മാറുകയും ചെയ്തിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായുള്ള ട്രെന്‍ഡ് പരിശോധിച്ചാല്‍ ഈ പ്രവണത മാറി വരുന്നതായി കാണാന്‍ സാധിക്കും. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഏഷ്യന്‍ യൂണിവേഴ്‌സിറ്റികളും കൂടുതല്‍ പോപ്പുലറായിക്കൊണ്ടിരിക്കുന്നു. ഇതിന് പിന്നില്‍ സാമ്പത്തികവും,...
2025ല്‍ ഏറ്റവും മികച്ച കരിയര്‍ സാധ്യതകള്‍ മുന്നോട്ട് വെക്കുന്ന രാജ്യങ്ങള്‍, കണ്‍സള്‍ട്ടന്റുകള്‍ നിര്‍ദേശിച്ച ലക്ഷ്യസ്ഥാനങ്ങള്‍
ഏകദേശം 15 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് 2023ല്‍ വിദേശ രാജ്യങ്ങളില്‍ പഠിച്ചിരുന്നതായി വിദേശ കാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിവര്‍ഷം വിദേശത്തേക്ക് കടക്കുന്ന മലയാളി യുവാക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പഠനത്തിനായി ഡെസ്റ്റിനേഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. യൂണിവേഴ്‌സിറ്റിയുടെ ഗുണനിലവാരം, നിലവിലുള്ള കോഴ്‌സുകള്‍, ഓഫറുകള്‍, സാമ്പത്തിക ചെലവുകള്‍, കരിയര്‍ സാധ്യതകള്‍, രാജ്യത്തിന്റെ കുടിയേറ്റക്കാരോടുള്ള മനോഭാവം, പഠനാന്തരീക്ഷം എന്നിവ പ്രധാനമായും പരിഗണിക്കേണ്ടതുണ്ട്. ഓരോ രാജ്യങ്ങളിലെയും ചരിത്രവും, സംസ്‌കാരവും വ്യത്യസ്തമായതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പും വളരെ...