ഉപരിപഠനത്തിന് സാറ്റ്; SAT പരീക്ഷയെക്കുറിച്ച് കൂടതലറിയാം
വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നതിന് മുമ്പായി വിവിധ പ്രവേശന പരീക്ഷകളിലെ മാര്‍ക്കുകള്‍ മാനദണ്ഡമാക്കാറുണ്ട്. ഐ.ഇ.എല്‍.ടി.എസ്, ടോഫല്‍, ജിമാറ്റ് പരീക്ഷകളിലെ സ്‌കോറുകളാണ് ഇത്തരത്തില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് മാനദണ്ഡമാക്കാറുള്ളത്. ഐ.ഇ.എല്‍.ടി.എസിനെ കുറിച്ച് നമ്മുടെ നാട്ടില്‍ ഒട്ടുമിക്ക വിദ്യാര്‍ഥികള്‍ക്കും അറിയാവുന്നതാണ്. കേരളത്തിലുടനീളം ഐ.ഇ.എല്‍.ടി.എസിനായി നിരവധി കോച്ചിങ് സെന്ററുകളുണ്ട്. എന്നാല്‍ ഐ.ഇ.എല്‍.ടി.എസിനെ പോലെ തന്നെ വിദേശ പഠനങ്ങള്‍ക്കായി പല സര്‍വകലാശാലകളും മാനദണ്ഡമാക്കാറുള്ള പ്രധാനപ്പെട്ടൊരു പരീക്ഷയാണ് കോളജ് ബോര്‍ഡ് സംഘടിപ്പിക്കുന്ന SAT. അഥവാ സ്‌കൊളാസ്റ്റിക് അസസ്‌മെന്റ് ടെസ്റ്റ്. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ക്വസ്റ്റിയന്‍സ് ഉള്‍പ്പെടുന്ന സ്റ്റാന്‍ഡേര്‍ഡ്…