യൂറോപ്പില്‍ ഉപരിപഠനം ആഗ്രഹിക്കുന്ന മലയാളികള്‍ക്കിടയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി പോപ്പുലറായി കൊണ്ടിരിക്കുന്ന കേന്ദ്രമാണ് ഫ്രാന്‍സ്. ഫ്രഞ്ച് വിപ്ലവത്തിന് വിത്ത് പാകിയ ഇവിടം വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷവും, തൊഴില്‍ സാധ്യതകളും മുന്നോട്ട് വെക്കുന്നുണ്ട്. ഇന്ത്യയുമായുണ്ടാക്കിയ പുതിയ കരാര്‍ പ്രകാരം 2030 ഓടെ 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ തങ്ങളുടെ രാജ്യത്തെത്തിക്കുമെന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി തങ്ങളുടെ അക്കാദമിക പ്രോഗ്രാമുകളില്‍ വരെ മാറ്റം വരുത്താനുള്ള പദ്ധതികളും ഫ്രഞ്ച് സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഇംഗ്ലീഷ്...