മറുനാട്ടിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് അവസരങ്ങളുടെ വാതിൽ തുറന്ന് ജർമ്മനി. ജർമനിയിലെ മുൻനിര കമ്പനിയായ ഡൂഷെ ബാൺ ആണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് അവസരം നൽകുന്നത്. ലോകെമെമ്പാടുമുള്ള തങ്ങളുടെ ആഗോള പ്രോജക്‌ടുകളിലേക്ക് ലോക്കോ പൈലറ്റുമാരായാണ് ഇന്ത്യക്കാരെ വിളിച്ചിരിക്കുന്നത്. അതേസമയം മെട്രോയിൽ കൺസൾട്ടൻസി, ഓപ്പറേഷൻസ്, അറ്റകുറ്റപ്പണികൾ എന്നിവ വാഗ്ദാനം ചെയ്ത് ഇന്ത്യൻ വിപണിയിൽ ശക്തമാകാനും കമ്പനി ശ്രമം നടത്തുന്നുണ്ട്. ‘ജർമ്മനിയിൽ ട്രെയിൻ ലോക്കോ പൈലറ്റുമാരുടെ കുറവുണ്ട്. അതിനാൽ കമ്പനിയുടെ ആഗോള പദ്ധതിയിലുടനീളം ഇന്ത്യയിലെ മനുഷ്യവിഭവ ശേഷി ഉപയോഗിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന്’...
Tag: germany
ജർമനിയിൽ നഴ്സാകാം; ഇപ്പോൾ അപേക്ഷിക്കു
നോർക്ക റൂട്ട്സിൻ്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ 6-ാമത് എഡിഷന്റെ ഭാഗമായി ജർമ്മനിയിലെ നഴ്‌സിങ് ഹോമുകളിലേക്ക് നഴ്സ് തസ്തികയിലേയ്ക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെൻ്റിലേയ്ക്ക് നേരത്തേ അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ ഇതിൽ അപേക്ഷനൽകാൻ സാധിക്കാത്തവർക്ക് നിലവിൽ ഒഴിവുളള ചില സ്ലോട്ടുകളിലേയ്ക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം. ഇതിനായി 2024 നവംബർ ഒന്നിന് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെൻ്ററിൽ (സി.എം. മാത്യുസൺസ് ടവർ, രാം മോഹൻ റോഡ്) എത്തി രജിസ്റ്റർ ചെയ്യാം. നവംബർ നാലിന് തിരുവനന്തപുരം സെന്ററിൽ (മേട്ടുക്കട...
നോർക്ക റൂട്ട്സ് ന് കീഴിൽ ജർമനിയിലേക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം
നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതിയിലൂടെ പ്ലസ്ടു വിനുശേഷം ജർമ്മനിയിൽ സൗജന്യവും സ്റ്റൈപ്പന്റോടെയുമുളള നഴ്സിങ് പഠനത്തിനും തുടർന്ന് ജോലിയ്ക്കും അവസരമുണ്ട്. ജർമ്മൻ ഭാഷ പരിശീലനം (ബി2 ലെവൽ വരെ), നിയമന പ്രക്രിയയിലുടനീളമുള്ള പിന്തുണ, ജർമ്മനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജർമ്മനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പൻ്റ് എന്നിവ പദ്ധതി വാഗ്ദാനം ചെയ്യുന്നു. പദ്ധതി വഴി ജർമ്മനിയിൽ രജിസ്ട്രേഡ് നഴ്സസ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുള്ള വൊക്കേഷണൽ...
നോര്‍ക്ക റൂട്ട്‌സിന് കീഴില്‍ ജര്‍മനിയിലേക്ക് നഴ്‌സ്മാര്‍ക്ക് അവസരം
നഴ്‌സുമാര്‍ക്ക് ജര്‍മനിയില്‍ അവസരങ്ങളുമായി കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ്. ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മ്മനിയില്‍ലെ കെയര്‍ ഹോമുകളിലേക്കാണ് നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിനാവശ്യമായ യോഗ്യതകള്‍ നഴ്‌സിംഗില്‍ BSC/POST BSC വിദ്യാഭ്യാസ യോഗ്യത അല്ലെങ്കില്‍ GNM യോഗ്യതയ്ക്കു ശേഷം രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ് കൂടാതെ വയോജന പരിചരണം/പാലിയേറ്റീവ് കെയര്‍/ ജറിയാട്രിക് എന്നിവയില്‍ 2 വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കും ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കും (ഫാസ്റ്റ് ട്രാക്ക്)...
പഠനത്തിന് ശേഷം ജോലി; ജര്‍മ്മനിയില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള കോഴ്‌സുകള്‍ പരിചയപ്പെടാം
വിദേശ പഠനം ലക്ഷ്യംവെക്കുന്ന മലയാളികള്‍ക്കിടയില്‍ യൂറോപ്പിലെ പ്രമുഖ സ്റ്റഡി ഡെസ്റ്റിനേഷനാണ് ജര്‍മ്മനി. കഴിഞ്ഞ പതിറ്റാണ്ടിനിടെ ജര്‍മ്മനിയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം വലിയ തോതില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും, സാമ്പത്തിക സ്ഥിതിയും, പഠനാന്തരീക്ഷവും, ലോകോത്തര നിലവാരമുള്ള യൂണിവേഴ്‌സിറ്റികളും, കാലാവസ്ഥയുമൊക്കെ ജര്‍മ്മന്‍ കുടിയേറ്റത്തിന് സഹായകമായിട്ടുണ്ട്. പഠനത്തിനായി ജര്‍മ്മനിയിലേക്ക് പോവുന്ന പലരും പിന്നീട് പൗരത്വം സ്വീകരിച്ച് അവിടെ തന്നെ സ്ഥിരതാമസമാക്കാറാണ് പതിവ്. നാട്ടിലുള്ളതിനേക്കാള്‍ വേതനം അവിടെ കിട്ടുമെന്നത് തന്നെയാണ് ഇതിനൊരു കാരണവും. പഠനത്തിനായി ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റികള്‍ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് തൊഴില്‍...