റിസർച്ച് അസോസിയേറ്റ് ആകാം ഇപ്പോൾ അപേക്ഷിക്കു; മാസം 55000 രൂപ ശമ്പളം
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിൻ്റെ കീഴിലുള്ള ബയോടെക്നോളജി (ഡി.ബി.ടി.) വകുപ്പ് നൽകുന്ന റിസർച്ച് അസോസിയേറ്റ്ഷിപ്പ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. യുവഗവേഷകർക്കും ശാസ്ത്രജ്ഞർക്കും പരിശീലനം നൽകികൊണ്ട് ബയോളജി, ബയോടെക്നോളജി മേഖലകളിൽ മികച്ച മനുഷ്യവിഭവശേഷി രൂപപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണിത്. രാജ്യത്തെ പ്രമുഖ ഗവേഷണസ്ഥാപനങ്ങൾ, സർവകലാശാലകൾ, നോൺപ്രോഫിറ്റ് റിസർച്ച് ആൻഡ് ഡിവലപ്‌മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവ വഴിയാകും പദ്ധതി നടപ്പിലാക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടുവർഷം പദ്ധതിയിൽ തുടരാനാകും. ആദ്യവർഷത്തിന് ശേഷം ഗവേഷണപുരോഗതിയുടെ വിലയിരുത്തലുണ്ടാകും. അസാധാരണ ഗവേഷണമികവും പുരോഗതിയും പ്രകടിപ്പിക്കുന്നവർക്ക് നാലുവർഷം വരെ കാലാവധി നീട്ടാൻ…