
വിഴിഞ്ഞത്ത് വരാൻ പോകുന്നത് നിരവധി തൊഴിലവസരങ്ങൾ; അറിയേണ്ടതെല്ലാം
തിരുവനന്തപുരം: വിഴിഞ്ഞത്ത് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതികളൊരുക്കി സംസ്ഥാന സർക്കാർ. വിഴിഞ്ഞം തുറമുഖം പൂർണമായും പ്രവർത്തനസജ്ജമാകുന്നതിനൊപ്പം തന്നെ അതോടനുബന്ധിച്ചുള്ള വ്യാവസായിക സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ മുന്നോടിയായി ‘വിഴിഞ്ഞം കോൺക്ലേവ് 2025’ നടത്തും. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള 300 പ്രതിനിധികൾ കോൺക്ലേവില്‍ പങ്കെടുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. തിരുവനന്തപുരത്ത് കോൺക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ…