
കേരള ഹൈക്കോടതിയില്‍ അവസരം; ഇപ്പോൾ അപേക്ഷിക്കാം
കൊച്ചി: കേരള ഹൈക്കോടതിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്, നിലവിൽ 12 ഒഴിവാണുള്ളത്. സ്ഥിരനിയമനമാണ്. 14/2024, 15/2024 റിക്രൂട്ട്മെന്റ് നമ്പറുകളിലായിട്ടാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിൽ 14/2024 നമ്പർ മുസ്ലിം വിഭാഗക്കാർക്കുള്ള എൻസിഎ (ഒരു ഒഴിവ്) വിജ്ഞാപനവും 15/2024 റഗുലർ നിയമനവും (11) ആണ്. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ടൈപ്പ്റൈറ്റിങ്ങിൽ (ഇംഗ്ലീഷ്) കെജിടിഇ (ഹയർ), കംപ്യൂട്ടർ വേർഡ് പ്രോസസിങ്/…