6,000 കോടി രൂപയുടെ ഒഎൻഒഎസ് പദ്ധതി; അറിയേണ്ടതെല്ലാം

രാജ്യമാകെയുള്ള വിദ്യാർഥികൾക്കും ഗവേഷകർക്കും രാജ്യാന്തര ഗവേഷണ ജേണലുകൾ ലഭ്യമാക്കാനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘വൺ നേഷൻ, വൺ സബ്സ്ക്രിപ്ഷൻ’ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചു. കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾക്ക് കീഴിലുള്ള ഉന്നതവിദ്യാഭ്യാസ, ഗവേഷണ സ്‌ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ഗവേഷകർക്കുമാണ് ആദ്യ ഘട്ടത്തിൽ ജേണലുകൾ ലഭ്യമാവുക. അടുത്ത ഘട്ടത്തിൽ എല്ലാ സ്ഥാപനങ്ങൾക്കും നൽകും. ഒഎൻഒഎസ് പോർട്ടലിൽ റജിസ്‌റ്റർ ചെയ്‌താൽ സർക്കാർ സ്‌ഥാപനങ്ങൾ അവിടത്തെ മുഴുവൻ വിദ്യാർഥികൾക്കും ഗവേഷകർക്കും ജേണലുകൾ സൗജന്യമായി ലഭിക്കും. കേരളത്തിൽ 69 വിദ്യാഭ്യാസ/ഗവേഷണ സ്ഥാപനങ്ങൾ ഇതിന്റെ ഭാഗമാണ്. രാജ്യമാകെ 6,500 സ്ഥാപനങ്ങളാണ്…

Read More

IGNOU വിലും സെൻട്രൽ യൂണിവേഴ്സിറ്റികളിലും പഠനം; ഇപ്പോൾ അപേക്ഷിക്കാം

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (IGNOU) ബിരുദ, ബിരുദാനന്തര ബിരുദ, പിജി ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം. വിശദ വിവരങ്ങൾക്കായി https://ignouadmission.samarth.edu.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.  ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്ലേക്കുള്ള രണ്ടാം വര്‍ഷത്തേക്കും, മൂന്നാം വര്‍ഷത്തേക്കും തുടര്‍പഠനത്തിനുള്ള റീ രജിസ്‌ട്രേഷനും ജനുവരി 31നുള്ളിൽ പൂര്‍ത്തിയാക്കണം. ഇതിനായി onlinerr.ignou.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും, സംശയനിവാരണത്തിനുമായി ഈ നമ്പറിൽ ബന്ധപ്പെടുക 0496 2525281.  സെൻട്രൽ യൂണിവേഴ്സിറ്റി പിജി 2025…

Read More

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആൻഡ് ഡിസൈനിൽ പഠിക്കാനവസരം; ഇപ്പോൾ അപേക്ഷിക്കു

കരകൗശല മേഖലയിലെ വിദഗ്ദ്ധരെ വാർത്തെടുക്കുന്നതിനായി രാജസ്ഥാൻ സർക്കാർ ജയ്പൂരിൽ സ്ഥാപിച്ച സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആൻഡ് ഡിസൈൻ (ഐ.ഐ.സി.ഡി). വലിയ പ്ലേസ്മെന്റ് സാധ്യതയുള്ള ഐ.ഐ.സി.ഡി., പൊതു-സ്വകാര്യ മേഖലാ സംയുക്ത സംരംഭമായാണ്, പ്രവർത്തിക്കുന്നത്. രാജ്യത്ത് കരകൗശല പഠനരംഗത്ത് ലഭിക്കാവുന്ന ഏറ്റവും മികച്ച സൗകര്യങ്ങൾ ഇവിടെയുണ്ട്. കരകൗശല -രൂപകൽപന പഠനങ്ങളിൽ കഴിവും താല്പര്യവുമുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആൻഡ് ഡിസൈനിലെ (IICD) വിവിധ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ജനുവരി…

Read More

ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക്, മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന മദർ തെരേസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലെ ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ/എയ്‌ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. കേരളത്തിൽ സ്ഥിരതാമസക്കാരായവരും, കേരളത്തിലെ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്നവരുമായ ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനവസരം. കേരളത്തിലെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങളായി നിഷ്കർഷിക്കപ്പെട്ടിട്ടുള്ള വിഭാഗങ്ങളിലുള്ളവർക്ക് ജനസംഖ്യാനുപാതത്തിലാണ് സ്കോളർഷിപ്പ് നൽകി വരുന്നത്. 15,000/-രൂപയാണ്…

Read More

വിദേശ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

ന്യൂനപക്ഷ വകുപ്പ് കേരളത്തില്‍ നിന്നും വിദേശ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന വിദേശപഠന സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ലോക റാങ്കിങ്ങില്‍ ഉള്‍പ്പെടുന്ന സര്‍വകലാശാലകളില്‍ 2024-25 അധ്യായന വര്‍ഷം, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം എന്നീ പ്രോഗ്രാമുകളില്‍ പ്രവേശനം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. വിദേശ നാടുകളിലെ പഠനത്തിനായി രാജ്യത്തെ ദേശസാല്‍കൃത / ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നോ കേരള സ്റ്റേറ്റ് ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നോ വിദ്യാഭ്യാസ വായ്പയെടുത്തിട്ടുള്ളവര്‍ക്ക് ലോണ്‍ സബ്‌സിഡിയായാണ്…

Read More

വിദേശപഠനം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ ഇവയാണ്

ചൈനയുടെ ടെറിട്ടറികളില്‍പ്പെടുന്ന ഹോങ്കോംഗ് ആണ് ലിസ്റ്റില്‍ ആദ്യം. ലോകത്തിലെ തന്നെ സമ്പന്ന നാടുകളില്‍ ഒന്നായ ഹോങ്കോംഗ് അവസരങ്ങളുടെ വലിയ ലോകമാണ് നിങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. ലോകത്തിലെ ഒട്ടുമിക്ക മള്‍ട്ടി നാഷനല്‍ കമ്പനികളുടെയും കേന്ദ്രമായ ഇവിടം വൈദഗ്ദ്യമുള്ള തൊഴിലാളികള്‍ക്ക് മികച്ച സാധ്യതകളാണ് തുറന്നിടുന്നത്. ദി യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ്, ദി ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ്, ലിങ്ക്‌നാന്‍ യൂണിവേഴ്‌സിറ്റി, ദി ഹോങ്കോംഗ് പോളിടെക്‌നിക് യൂണിവേഴ്‌സിറ്റി, സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ് എന്നിവയാണ് പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും…

Read More

മലയാളികള്‍ക്കിടയില്‍ യു.കെ, യു.എസ്, കാനഡ പ്രിയം കുറയുന്നു; 2024ല്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്നത് ഈ രാജ്യങ്ങള്‍

വിദേശ രാജ്യങ്ങളില്‍ കരിയര്‍ സ്വപ്‌നം കാണുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സാധാരണ ഗതിയില്‍ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളാണ് യു.കെ, യു.എസ്, കാനഡ എന്നിവ. യു.കെയുമായി പരമ്പരാഗതമായി നിലനില്‍ക്കുന്ന വാണിജ്യ ബന്ധവും, സാംസ്‌കാരികവും, ചരിത്രപരവുമായ ബന്ധങ്ങളുമൊക്കെയാണ് യു.കെ തെരഞ്ഞെടുക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. മാത്രമല്ല വലിയ തോതിലുള്ള ഇന്ത്യന്‍ ജനസംഖ്യയും വിദേശ പഠനവും മികച്ച ജോലിയും സ്വപ്‌നം കാണുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രത്യേകിച്ച് മലയാളികളുടെ കുടിയേറ്റ താല്‍പര്യങ്ങളില്‍ മാറ്റം വരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടനും, കാനഡയ്ക്കും, അമേരിക്കയ്ക്കും പകരമായി…

Read More