65000 നഴ്സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയുമായി കേരള സർക്കാർ

തിരുവനന്തപുരം: ഇറ്റലിയിലേക്ക് 65000 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയുമായി കേരള സർക്കാർ. ന്യൂഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഇറ്റലിയുടെ ഇന്ത്യയിലെ അംബാസഡർ എച്ച്.ഇ ആന്റോണിയോ ബാർട്ടോളിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വന്‍ റിക്രൂട്ട്മെന്റ് സംബന്ധിച്ച ചർച്ചകൾ നടന്നത്. കേരളത്തിന്റെ ആഗോള സംഭാവനകൾ നയതന്ത്രപരമായി പ്രദർശിപ്പിക്കാനും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് കൂടിക്കാഴ്ചയെന്ന് കെവി തോമസ് വ്യക്തമാക്കി. ഇറ്റാലിയൻ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും ചരിത്രപ്രാധാന്യവും വൈവിധ്യമാർന്ന…

Read More

വിദേശ പഠനം; സാമ്പത്തികമാണോ പ്രശ്‌നം; 10,000 ഡോളറില്‍ കുറഞ്ഞ ഫിനാന്‍ഷ്യന്‍ എവിഡന്‍സ് അനുവദിക്കുന്ന രാജ്യങ്ങള്‍ അറിഞ്ഞിരിക്കാം

വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിന് ചേക്കേറുന്ന സമയത്ത് നിശ്ചിത തുക സെക്യൂരിറ്റിയായി നിങ്ങളുടെ ബാങ്കില്‍ ഡെപ്പോസിറ്റ് ഉണ്ടായിരിക്കേണ്ടതുണ്ട്. യു.കെ, യു.എസ്, ജര്‍മ്മനി, കാനഡ എന്നിങ്ങനെ ഒട്ടുമിക്ക രാജ്യങ്ങളും വിദ്യാര്‍ഥി വിസകള്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യപ്പെടാറുണ്ട്. നാട്ടിലെ പല ഏജന്‍സികളും ഇത്തരത്തില്‍ ലക്ഷങ്ങള്‍ ലോണ്‍ കൊടുത്ത് വിദ്യാര്‍ഥികളെ വിദേശത്തേക്ക് അയക്കാറാണ് പതിവ്. ഇതിനായി ലോണ്‍ നല്‍കുന്ന സ്ഥാപനങ്ങളും നമുക്കിടയിലുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി വര്‍ധിച്ച് വരുന്ന വിദ്യാര്‍ഥി കുടിയേറ്റം ഈ മേഖലയില്‍ കൂടുതല്‍ സ്വാധീനവും ചെലുത്തുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍…

Read More