ഇനി വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാൻ 38,700 പൗണ്ട് ശമ്പളം നിർബന്ധം; ബ്രിട്ടണിലെ പുതിയ നിയമത്തെ കുറിച്ച് അറിയാം
ലണ്ടന്‍: ബ്രിട്ടനിലേക്കുള്ള സ്‌കില്‍ഡ് വര്‍ക്കര്‍ വിസയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ ഈ ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതില്‍ ഏറ്റവും സുപ്രധാനമായ മാറ്റം വിസ ലഭിക്കുന്നതിനുള്ള മിനിമം ശമ്പള പരിധി ഉയര്‍ത്തിയതാണ്. സ്‌കില്‍ഡ് വര്‍ക്കര്‍ വിസക്ക് അപേക്ഷിക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പളം 26,200 പൗണ്ടില്‍ നിന്നും 38,700 പൗണ്ടാക്കി ഉയര്‍ത്തി. 82 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്. തൊഴിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി എച്ച് ഡി ഉള്ള അപേക്ഷകരുടെ മിനിമം ശമ്പളം 23,800 ല്‍ നിന്നും…