ആയിരത്തിലധികം അവസരങ്ങളുമായി കാനഡ വിളിക്കുന്നു ; കോഴ്സുകളുടെ പട്ടിക പുറത്ത് വിട്ടു
കനേഡിയൻ ഫെഡറൽ സർക്കാർ വിദേശ വിദ്യാർഥികൾക്കായി ആയിരത്തിലധികം തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പട്ടിക പുറത്ത് വിട്ടു. തൊഴിൽ സാധ്യതകളെ അടിസ്ഥാനമാക്കി കാനഡയിലെ വിവിധ പ്രവിശ്യാ സർക്കാരുകളുടെയും തൊഴിൽ മേഖലയുടെയും ആവശ്യം കണക്കിലെടുത്താണ് കനേഡിയൻ സർക്കാർ കഴിഞ്ഞ ദിവസം പട്ടിക പുറത്ത് വിട്ടത്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മികച്ച തൊഴിൽ സാധ്യതകളും, പെർമനന്റ് റെസിഡൻസി സാധ്യതയുമുള്ള കോഴ്സുകളുടെ പുതിയ പട്ടികയിൽ ഹെൽത്ത് കെയർ, സോഷ്യൽ കെയർ, സയൻസ് ആന്ഡഡ് ടെക്നോളജി, ഐടി, മാത്രമല്ല നിരവധി ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ…