
പുതുവർഷം മുതൽ യുകെ വീസക്ക് ചെലവ് കൂടും; അറിയേണ്ടതെല്ലാം
2025 ജനുവരി മുതൽ, യുകെയിൽ പഠിക്കാനോ കുടിയേറാനോ ആഗ്രഹിക്കുന്നവക്ക് നിലവിലെ ആവശ്യകതകളേക്കാൾ കുറഞ്ഞത് 11 ശതമാനം കൂടുതൽ സാമ്പത്തിക കരുതൽ ധനം കാണിക്കേണ്ടതായി വരും. പുതിയ നിയമപ്രകാരം ജനുവരി 2 മുതൽ, യുകെ പഠന വീസയ്ക്ക് അപേക്ഷിക്കുന്ന രാജ്യാന്തര വിദ്യാർഥികൾ ജീവിതച്ചെലവുകൾ വഹിക്കുന്നതിന് മതിയായ ഫണ്ടുകളുടെ തെളിവുകൾ കാണിക്കേണ്ടതുണ്ട്. ലണ്ടനിലെ കോഴ്സുകൾക്ക് പ്രതിമാസം 1,483 പൗണ്ട് (1.5 ലക്ഷം രൂപ), ലണ്ടന് പുറത്തുള്ള കോഴ്സുകൾക്ക് പ്രതിമാസം 1,136 പൗണ്ടുമാണ് തെളിവായി കാണിക്കേണ്ടത്. കൂടാതെ ഒരു വർഷത്തെ മാസ്റ്റേഴ്സ്…