തൊഴിലന്വേഷകർക്ക് സുവർണാവസരം; 2025 ൽ ഗൾഫ് രാജ്യങ്ങളിൽ നിരവധി അവസരങ്ങൾ
കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം ഡിജിറ്റൽ വ്യാപാരം, ഇ-ട്രേഡ് എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ടു കൊണ്ടുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കുന്നു. ഡിജിറ്റൽ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും, ഉപഭോക്ത്യ സേവനം മെച്ചപ്പെടുത്തുന്നതിനും, ഇത് ഉപകരിക്കും. ഭാവിയിലെ വെല്ലുവിളികളെ നേരിടുന്നതിനായി എ.ഐ അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തും. പുതിയ നിയമത്തിൽ ഭൗധിക സ്വത്തവകാശം,ഐ.പി.ആർ എന്നിവ സംരക്ഷിക്കുന്നതിനുള്ള നടപടികളുണ്ടാകും. ഇത് ഐ.ടി,സേവന മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കുവൈറ്റിൽ എണ്ണയേതര മേഖലയിൽ കൂടുതൽ വളർച്ച കൈവരിക്കും. 2025ൽ ജി.സി.സി…