
ലോജിസ്റ്റിക്സിൽ ഒരു കരിയർ; അതും പോളണ്ടിൽ പഠിച്ചു കൊണ്ട്
പോളണ്ടിനെപ്പറ്റി കേൾക്കാത്ത മലയാളികൾ ഇല്ല. ‘സന്ദേശം’ സിനിമയിലെ ഡയലോഗായും ട്രോളായും ടിഷർട്ടിലെ തട്ടു പൊളിപ്പൻ ക്യാപ്ഷനായുമെല്ലാം പോളണ്ട് എന്ന മധ്യ യൂറോപ്യൻ രാജ്യം നമുക്കു വളരെ പരിചിതമാണ്. എന്നാൽ, ലോജിസ്റ്റിക്സിൽ ഒരു മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് ലോകത്തിൽ വച്ച് ഏറ്റവും മികച്ച അവസരങ്ങൾ ഒരുക്കുന്ന ഒരു രാജ്യമാണ് പോളണ്ട് എന്ന കാര്യം പലർക്കും അറിയില്ല. യൂറോപ്യൻ ഭൂഖണ്ഡത്തിൻ്റെ ഒത്ത നടുക്കായി സ്ഥിതിചെയ്യുന്നതാണ് പോളണ്ടിനെ ഒരു മികച്ച ലോജിസ്‌റ്റിക്‌സ് ഹബ്ബാക്കി മാറ്റുന്നത്. യൂറോപ്പിലെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളിൽ നിന്നെല്ലാം…