റഷ്യയില്‍ പഠിക്കാം; ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയില്‍ തന്നെ അഡ്മിഷന് നേടാം
വിദേശ വിദ്യാഭ്യാസ മേഖലയില്‍ യു.എസ്, യു.കെ, ജര്‍മ്മനി എന്നിവരെപ്പോലെ തന്നെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സമീപിക്കുന്ന രാജ്യങ്ങളിലൊന്നാണ് റഷ്യയും. ഇന്ത്യന്‍ എംബസി തന്നെ പുറത്തുവിട്ട കണക്കുകള്‍ പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് റഷ്യയിലേക്ക് കുടിയേറിയിട്ടുള്ളത്. പ്രതിവര്‍ഷം ഈ കണക്കുകള്‍ കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രധാനമായും എം.ബി.ബി.എസ്, നഴ്സിങ് തുടങ്ങിയ മെഡിക്കല്‍ അനുബന്ധ വിഷയങ്ങളിലാണ് ഇവര്‍ പഠനം നടത്തുന്നത്. ചൈനയും, റഷ്യയുമാണ് ഇത്തരത്തില്‍ മെഡിക്കല്‍ കുടിയേറ്റ രംഗത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പോപ്പുലറായ സ്റ്റഡി ഡെസ്റ്റിനേഷനുകള്‍. നിലവില്‍ 4500 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് റഷ്യയിലെ വിവിധ മെഡിക്കല്‍/…