ഭാരിച്ച ട്യൂഷന്‍ ഫീസുകളാണ് വിദേശ പഠനം സ്വപ്‌നം കാണുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതിന് പുറമെ ജീവിതച്ചെലവ്, യാത്രച്ചെലവ്, താമസച്ചെലവ്, ഭക്ഷണം തുടങ്ങിയ നൂലാമാലകള്‍ വേറെ. നമ്മുടെ രാജ്യത്തേതിന് വിപരീതമായി ഉയര്‍ന്ന ജീവിതച്ചെലവാണ് പടിഞ്ഞാറന്‍ നാടുകളിലുള്ളത്. ഒരു അസുഖം ആശുപത്രിയില്‍ ചികിത്സ തേടണമെങ്കില്‍ തന്നെ പോക്കറ്റ് കാലിയാവുമെന്ന് ചുരുക്കം. ഈ ഘട്ടത്തില്‍ പല വിദ്യാര്‍ഥികളും തങ്ങളുടെ ഉപരിപഠന സ്വപ്‌നങ്ങള്‍ മാറ്റി വെക്കാറാണ് പതിവ്. എങ്കില്‍ ഈ പ്രതിസന്ധിക്ക് എന്താണൊരു പരിഹാരം? പഠന കാലയളവില്‍ തന്നെ ചെറു...