റിലയന്‍സ് സ്കോളർഷിപ് നേടി കേരളത്തില്‍ നിന്നും 229 പേര്‍
ധീരുബായ് അംബാനിയുടെ 92-ാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി 2024-25 വർഷത്തെ റിലയൻസ് ഫൗണ്ടേഷൻ്റെ പ്രശസ്‌തമായ അണ്ടർ ഗ്രാജുവേറ്റ് സ്കോളർഷിപ്പുകളുടെ ഫലം പ്രഖ്യാപിച്ചു. ദേശീയതലത്തിൽ ലഭിച്ച 10,00,000 അപേക്ഷകളിൽ നിന്നും സ്കോളർഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത് 5,000 വിദ്യാർഥികളെയാണ്. കേരളത്തിൽ നിന്ന് 229 പേർക്ക് സ്കോളർഷിപ് ലഭിച്ചു. ഉന്നതവിദ്യാഭ്യാസത്തിന് നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവും സ്വകാര്യ സ്കോളർഷിപ് പദ്ധതികളിലൊന്നാണിത്. ബിരുദ വിദ്യാർഥികൾക്ക് 2 ലക്ഷം രൂപ വരെയാണ് ഗ്രാന്റ് ലഭിക്കുക. അഭിരുചി പരീക്ഷയിലെ പ്രകടനവും 12-ാം ക്ലാസിലെ മാർക്കും അടിസ്ഥാനമാക്കിയാണ്…