Tag: study

Home study
പഠനത്തിന് ശേഷം ജോലി; ജര്‍മ്മനിയില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള കോഴ്‌സുകള്‍ പരിചയപ്പെടാം
Post

പഠനത്തിന് ശേഷം ജോലി; ജര്‍മ്മനിയില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള കോഴ്‌സുകള്‍ പരിചയപ്പെടാം

വിദേശ പഠനം ലക്ഷ്യംവെക്കുന്ന മലയാളികള്‍ക്കിടയില്‍ യൂറോപ്പിലെ പ്രമുഖ സ്റ്റഡി ഡെസ്റ്റിനേഷനാണ് ജര്‍മ്മനി. കഴിഞ്ഞ പതിറ്റാണ്ടിനിടെ ജര്‍മ്മനിയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം വലിയ തോതില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും, സാമ്പത്തിക സ്ഥിതിയും, പഠനാന്തരീക്ഷവും, ലോകോത്തര നിലവാരമുള്ള യൂണിവേഴ്‌സിറ്റികളും, കാലാവസ്ഥയുമൊക്കെ ജര്‍മ്മന്‍ കുടിയേറ്റത്തിന് സഹായകമായിട്ടുണ്ട്. പഠനത്തിനായി ജര്‍മ്മനിയിലേക്ക് പോവുന്ന പലരും പിന്നീട് പൗരത്വം സ്വീകരിച്ച് അവിടെ തന്നെ സ്ഥിരതാമസമാക്കാറാണ് പതിവ്. നാട്ടിലുള്ളതിനേക്കാള്‍ വേതനം അവിടെ കിട്ടുമെന്നത് തന്നെയാണ് ഇതിനൊരു കാരണവും. പഠനത്തിനായി ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റികള്‍ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് തൊഴില്‍...

ഉയര്‍ന്ന ജീവിത നിലവാരവും തൊഴിലവസരങ്ങളും, ആളുകള്‍ താമസിക്കാന്‍ കൊതിക്കുന്ന 10 രാജ്യങ്ങള്‍ പരിചയപ്പെടാം
Post

ഉയര്‍ന്ന ജീവിത നിലവാരവും തൊഴിലവസരങ്ങളും, ആളുകള്‍ താമസിക്കാന്‍ കൊതിക്കുന്ന 10 രാജ്യങ്ങള്‍ പരിചയപ്പെടാം

കുടിയേറ്റത്തിന്റെ അനന്ത സാധ്യതകള്‍ തേടി രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതില്‍ മലയാളികള്‍ എല്ലാകാലത്തും മുന്‍പന്തിയിലാണ്. സ്വന്തം നാടും വീടും വിട്ട് മറ്റൊരു രാജ്യത്തേക്ക് ചേക്കേറുന്നതിന് മുമ്പ് പല കാര്യങ്ങളിലും നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. എത്തിപ്പെടുന്ന രാജ്യത്തെ സാധ്യതകള്‍, ജനങ്ങളുടെ മനോഭാവം, ആരോഗ്യ സംവിധാനങ്ങള്‍, കാലാവസ്ഥ, ജീവിത നിലവാരം എന്നിവയൊക്കെ അതില്‍ പ്രധാനപ്പെട്ടതാണ്. ഗൂഗിള്‍ സെര്‍ച്ച് ഡാറ്റ വിശകലനം ചെയ്ത് ഫസ്റ്റ് മൂവ് ഇന്റര്‍നാഷനല്‍ നടത്തിയ പഠനമനുസരിച്ച് കൂടുതല്‍ ആളുകളും താമസിക്കാന്‍ ആഗ്രഹിക്കുന്ന പത്ത് രാജ്യങ്ങള്‍ പരിചയപ്പടൊം. ഇന്ത്യന്‍ കുടിയേറ്റത്തിന്റെ...

ഉപരിപഠനത്തിന് യൂറോപ്പ് മാത്രമല്ല പരിഹാരം; 2024ലെ ഏഷ്യയിലെ ഏറ്റവും മികച്ച 5 യൂണിവേഴ്‌സിറ്റികളുടെ പട്ടികയറിയാം
Post

ഉപരിപഠനത്തിന് യൂറോപ്പ് മാത്രമല്ല പരിഹാരം; 2024ലെ ഏഷ്യയിലെ ഏറ്റവും മികച്ച 5 യൂണിവേഴ്‌സിറ്റികളുടെ പട്ടികയറിയാം

ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധിയാണ് മികച്ച സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുക എന്നത്. ഹാര്‍വാര്‍ഡ്, കേംബ്രിഡ്ജ്, ഇംപീരിയല്‍ കോളജ് ലണ്ടന്‍, കിങ്‌സ് കോളജ് തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ ആദ്യ ചോയ്‌സാണ്. അതുകൊണ്ട് തന്നെ യൂറോപ്പും, അമേരിക്കയും വിദേശ പഠന ഹബ്ബായി മാറുകയും ചെയ്തിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായുള്ള ട്രെന്‍ഡ് പരിശോധിച്ചാല്‍ ഈ പ്രവണത മാറി വരുന്നതായി കാണാന്‍ സാധിക്കും. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഏഷ്യന്‍ യൂണിവേഴ്‌സിറ്റികളും കൂടുതല്‍ പോപ്പുലറായിക്കൊണ്ടിരിക്കുന്നു. ഇതിന് പിന്നില്‍ സാമ്പത്തികവും,...

2025ല്‍ ഏറ്റവും മികച്ച കരിയര്‍ സാധ്യതകള്‍ മുന്നോട്ട് വെക്കുന്ന രാജ്യങ്ങള്‍, കണ്‍സള്‍ട്ടന്റുകള്‍ നിര്‍ദേശിച്ച ലക്ഷ്യസ്ഥാനങ്ങള്‍
Post

2025ല്‍ ഏറ്റവും മികച്ച കരിയര്‍ സാധ്യതകള്‍ മുന്നോട്ട് വെക്കുന്ന രാജ്യങ്ങള്‍, കണ്‍സള്‍ട്ടന്റുകള്‍ നിര്‍ദേശിച്ച ലക്ഷ്യസ്ഥാനങ്ങള്‍

ഏകദേശം 15 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് 2023ല്‍ വിദേശ രാജ്യങ്ങളില്‍ പഠിച്ചിരുന്നതായി വിദേശ കാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിവര്‍ഷം വിദേശത്തേക്ക് കടക്കുന്ന മലയാളി യുവാക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പഠനത്തിനായി ഡെസ്റ്റിനേഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. യൂണിവേഴ്‌സിറ്റിയുടെ ഗുണനിലവാരം, നിലവിലുള്ള കോഴ്‌സുകള്‍, ഓഫറുകള്‍, സാമ്പത്തിക ചെലവുകള്‍, കരിയര്‍ സാധ്യതകള്‍, രാജ്യത്തിന്റെ കുടിയേറ്റക്കാരോടുള്ള മനോഭാവം, പഠനാന്തരീക്ഷം എന്നിവ പ്രധാനമായും പരിഗണിക്കേണ്ടതുണ്ട്. ഓരോ രാജ്യങ്ങളിലെയും ചരിത്രവും, സംസ്‌കാരവും വ്യത്യസ്തമായതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പും വളരെ...

വിദേശ പഠനം; സാമ്പത്തികമാണോ പ്രശ്‌നം; 10,000 ഡോളറില്‍ കുറഞ്ഞ ഫിനാന്‍ഷ്യന്‍ എവിഡന്‍സ് അനുവദിക്കുന്ന രാജ്യങ്ങള്‍ അറിഞ്ഞിരിക്കാം
Post

വിദേശ പഠനം; സാമ്പത്തികമാണോ പ്രശ്‌നം; 10,000 ഡോളറില്‍ കുറഞ്ഞ ഫിനാന്‍ഷ്യന്‍ എവിഡന്‍സ് അനുവദിക്കുന്ന രാജ്യങ്ങള്‍ അറിഞ്ഞിരിക്കാം

വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിന് ചേക്കേറുന്ന സമയത്ത് നിശ്ചിത തുക സെക്യൂരിറ്റിയായി നിങ്ങളുടെ ബാങ്കില്‍ ഡെപ്പോസിറ്റ് ഉണ്ടായിരിക്കേണ്ടതുണ്ട്. യു.കെ, യു.എസ്, ജര്‍മ്മനി, കാനഡ എന്നിങ്ങനെ ഒട്ടുമിക്ക രാജ്യങ്ങളും വിദ്യാര്‍ഥി വിസകള്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യപ്പെടാറുണ്ട്. നാട്ടിലെ പല ഏജന്‍സികളും ഇത്തരത്തില്‍ ലക്ഷങ്ങള്‍ ലോണ്‍ കൊടുത്ത് വിദ്യാര്‍ഥികളെ വിദേശത്തേക്ക് അയക്കാറാണ് പതിവ്. ഇതിനായി ലോണ്‍ നല്‍കുന്ന സ്ഥാപനങ്ങളും നമുക്കിടയിലുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി വര്‍ധിച്ച് വരുന്ന വിദ്യാര്‍ഥി കുടിയേറ്റം ഈ മേഖലയില്‍ കൂടുതല്‍ സ്വാധീനവും ചെലുത്തുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍...