ജർമൻ വിസ ലഭിക്കാൻ ഇനി എളുപ്പമോ? പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ജർമൻ വിദേശകാര്യ മന്ത്രാലയം
ജർമനിയിൽ ജോലി ചെയ്യാനോ പഠിക്കാനോ കുടുംബവുമായി ചേരാനോ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ നിങ്ങൾക്കായിതാ ഒരു പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം. ജർമൻ വിദേശകാര്യ മന്ത്രാലയമാണ് പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകൾക്ക് പുതിയ പോർട്ടൽ വഴി അപേക്ഷകൾ നൽകാവുന്നതാമ്. ജർമൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് പുതിയ വീസ പോർട്ടലിനെ ‘യഥാർത്ഥ വിപ്ലവം’ എന്നാണ് വിശേഷിപ്പിച്ചത്. ജനുവരി 1 മുതലാണ് പോർട്ടൽ ആരംഭിച്ചത്. പുതിയ പോർട്ടൽ ലോകമെമ്പാടുമുള്ള ജർമനിയിലെ 167 വീസ ഓഫിസുകളിലും ലഭിക്കും. ജർമനിയിൽ ഓരോ വർഷവും കുറഞ്ഞത് 400,000…