
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മനംകവര്‍ന്ന് ഈ ആസ്‌ട്രേലിയന്‍ നഗരം; കുടിയേറ്റത്തില്‍ റെക്കോര്‍ഡ്
ആസ്‌ട്രേലിയ എല്ലാ കാലത്തും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഉപരിപഠന കേന്ദ്രമാണ്. ആസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയാണ് ആസ്‌ട്രേലിയന്‍ പഠനത്തിന്റെ കേന്ദ്രമെന്ന് പറയാം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ ഇടംപിടിച്ച നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാന്‍ബറയിലുണ്ട്. കാന്‍ബറയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. ഈ കണക്കുകള്‍ മാത്രം മതി മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കാന്‍ബറ എത്രത്തോളം പോപ്പുലറാണെന്ന് മനസിലാക്കാന്‍. 2016 മുതല്‍ പ്രദേശത്തേക്കുള്ള ഇന്ത്യന്‍ കുടിയേറ്റം ഇരട്ടിയിലധികമാണ് വര്‍ധിച്ചത്. 2023 ല്‍ മാത്രം 1362 ഇന്ത്യന്‍…