പ്രൊഫഷണല്‍ മേഖലയില്‍ തൊഴിലാളികളെ തേടി കാനഡ; വിസ നടപടികളടക്കം എളുപ്പമാക്കാന്‍ തീരുമാനം
പ്രൊഫഷണല്‍ മേഖലയില്‍ തൊഴിലാളികളെ തേടി കാനഡ; വിസ നടപടികളടക്കം എളുപ്പമാക്കാന്‍ തീരുമാനം വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി കുടിയേറുന്നത് മലയാളിയെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ യൂറോപ്പിലേക്ക് കുടിയേറ്റമുണ്ടായതായി ചരിത്രം പറയുന്നു. അതുകൊണ്ട് തന്നെയാണ് ഇന്ന് യു.കെയിലടക്കം ഏറ്റവും വലിയ കുടിയേറ്റ സമൂഹമായി ഇന്ത്യന്‍ ജനത മാറിയതും. എന്നാല്‍ കാലാന്തരത്തില്‍ മലയാളക്കരയില്‍ നിന്ന് വലിയ തോതില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറ്റമുണ്ടായി. മികച്ച ശമ്പളവും, തൊഴില്‍ സാഹചര്യങ്ങളും, നാട്ടില്‍ വര്‍ധിച്ച്…