റൂറൽ ഡവലപ്മെന്റിൽ ഗവേഷണത്തിന് അവസരം; ഇപ്പോൾ അപേക്ഷിക്കാം

ഹൈദരാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡിവലപ്മെന്റ് ആൻഡ് പഞ്ചായത്തിരാജ് (എൻ.ഐ.ആർ.ഡി.പി.ആർ.)‌ ഗ്രാമീണവികസനമേഖലകളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് അവസരമൊരുക്കുന്ന പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയാണ് ബിരുദം നൽകുന്നത്. ഡിസിപ്ലിനറി, മൾട്ടിഡിസിപ്ലിനറി, ഇന്റർഡിസിപ്ലിനറി സമീപനങ്ങളിലൂടെ റൂറൽ ഡിവലപ്മെന്റ് മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, വെല്ലുവിളികൾ, പരിഹാരങ്ങൾ എന്നിവയിലൂന്നിയുള്ള ഗവേഷണങ്ങളാണ് സ്ഥാപനം പ്രതീക്ഷിക്കുന്നത്. വിഷയങ്ങൾ1) ഇക്കണോമിക്സ്‌, പബ്ലിക് അഡ്‌മിനിസ്ട്രേഷൻ, മാനേജ്‌മെന്റ് സ്റ്റഡീസ്, റൂറൽ ഹെൽത്ത്, പൊളിറ്റിക്കൽ സയൻസ്, എൻവയൺമെന്റൽ സയൻസ്, ജെൻഡർ സ്റ്റഡീസ്, പോപ്പുലേഷൻ സ്റ്റഡീസ്. തുടങ്ങിയ…

Read More

6,000 കോടി രൂപയുടെ ഒഎൻഒഎസ് പദ്ധതി; അറിയേണ്ടതെല്ലാം

രാജ്യമാകെയുള്ള വിദ്യാർഥികൾക്കും ഗവേഷകർക്കും രാജ്യാന്തര ഗവേഷണ ജേണലുകൾ ലഭ്യമാക്കാനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘വൺ നേഷൻ, വൺ സബ്സ്ക്രിപ്ഷൻ’ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചു. കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾക്ക് കീഴിലുള്ള ഉന്നതവിദ്യാഭ്യാസ, ഗവേഷണ സ്‌ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ഗവേഷകർക്കുമാണ് ആദ്യ ഘട്ടത്തിൽ ജേണലുകൾ ലഭ്യമാവുക. അടുത്ത ഘട്ടത്തിൽ എല്ലാ സ്ഥാപനങ്ങൾക്കും നൽകും. ഒഎൻഒഎസ് പോർട്ടലിൽ റജിസ്‌റ്റർ ചെയ്‌താൽ സർക്കാർ സ്‌ഥാപനങ്ങൾ അവിടത്തെ മുഴുവൻ വിദ്യാർഥികൾക്കും ഗവേഷകർക്കും ജേണലുകൾ സൗജന്യമായി ലഭിക്കും. കേരളത്തിൽ 69 വിദ്യാഭ്യാസ/ഗവേഷണ സ്ഥാപനങ്ങൾ ഇതിന്റെ ഭാഗമാണ്. രാജ്യമാകെ 6,500 സ്ഥാപനങ്ങളാണ്…

Read More

IGNOU വിലും സെൻട്രൽ യൂണിവേഴ്സിറ്റികളിലും പഠനം; ഇപ്പോൾ അപേക്ഷിക്കാം

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (IGNOU) ബിരുദ, ബിരുദാനന്തര ബിരുദ, പിജി ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം. വിശദ വിവരങ്ങൾക്കായി https://ignouadmission.samarth.edu.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.  ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്ലേക്കുള്ള രണ്ടാം വര്‍ഷത്തേക്കും, മൂന്നാം വര്‍ഷത്തേക്കും തുടര്‍പഠനത്തിനുള്ള റീ രജിസ്‌ട്രേഷനും ജനുവരി 31നുള്ളിൽ പൂര്‍ത്തിയാക്കണം. ഇതിനായി onlinerr.ignou.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും, സംശയനിവാരണത്തിനുമായി ഈ നമ്പറിൽ ബന്ധപ്പെടുക 0496 2525281.  സെൻട്രൽ യൂണിവേഴ്സിറ്റി പിജി 2025…

Read More

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആൻഡ് ഡിസൈനിൽ പഠിക്കാനവസരം; ഇപ്പോൾ അപേക്ഷിക്കു

കരകൗശല മേഖലയിലെ വിദഗ്ദ്ധരെ വാർത്തെടുക്കുന്നതിനായി രാജസ്ഥാൻ സർക്കാർ ജയ്പൂരിൽ സ്ഥാപിച്ച സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആൻഡ് ഡിസൈൻ (ഐ.ഐ.സി.ഡി). വലിയ പ്ലേസ്മെന്റ് സാധ്യതയുള്ള ഐ.ഐ.സി.ഡി., പൊതു-സ്വകാര്യ മേഖലാ സംയുക്ത സംരംഭമായാണ്, പ്രവർത്തിക്കുന്നത്. രാജ്യത്ത് കരകൗശല പഠനരംഗത്ത് ലഭിക്കാവുന്ന ഏറ്റവും മികച്ച സൗകര്യങ്ങൾ ഇവിടെയുണ്ട്. കരകൗശല -രൂപകൽപന പഠനങ്ങളിൽ കഴിവും താല്പര്യവുമുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആൻഡ് ഡിസൈനിലെ (IICD) വിവിധ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ജനുവരി…

Read More

റിലയന്‍സ് സ്കോളർഷിപ് നേടി കേരളത്തില്‍ നിന്നും 229 പേര്‍

ധീരുബായ് അംബാനിയുടെ 92-ാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി 2024-25 വർഷത്തെ റിലയൻസ് ഫൗണ്ടേഷൻ്റെ പ്രശസ്‌തമായ അണ്ടർ ഗ്രാജുവേറ്റ് സ്കോളർഷിപ്പുകളുടെ ഫലം പ്രഖ്യാപിച്ചു. ദേശീയതലത്തിൽ ലഭിച്ച 10,00,000 അപേക്ഷകളിൽ നിന്നും സ്കോളർഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത് 5,000 വിദ്യാർഥികളെയാണ്. കേരളത്തിൽ നിന്ന് 229 പേർക്ക് സ്കോളർഷിപ് ലഭിച്ചു. ഉന്നതവിദ്യാഭ്യാസത്തിന് നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവും സ്വകാര്യ സ്കോളർഷിപ് പദ്ധതികളിലൊന്നാണിത്. ബിരുദ വിദ്യാർഥികൾക്ക് 2 ലക്ഷം രൂപ വരെയാണ് ഗ്രാന്റ് ലഭിക്കുക. അഭിരുചി പരീക്ഷയിലെ പ്രകടനവും 12-ാം ക്ലാസിലെ മാർക്കും അടിസ്ഥാനമാക്കിയാണ്…

Read More

സി.ബി.എസ്.ഇ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പിന് ജനുവരി 10 വരെ അപേക്ഷിക്കാം

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ.) സ്കൂളുകളിൽനിന്ന് 2024-ൽ 70 ശതമാനം മാർക്കുവാങ്ങി പത്താം ക്ലാസ് പാസായി, പ്ലസ്‌ടു തലത്തിൽ സി.ബി.എസ്.ഇ. സ്‌കൂളിൽ തുടർന്നും പഠിക്കുന്ന ഒറ്റപ്പെൺകുട്ടികൾക്ക്, സി.ബി.എസ്.ഇ. മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. രക്ഷിതാക്കൾക്ക് ഒരു കുട്ടി മാത്രമേ ഉണ്ടാകാവു, അത് പെൺകുട്ടിയാകുകയും വേണം. ഈ വ്യവസ്ഥ തൃപ്‌തിപ്പെടുത്തുന്ന കുട്ടിയെ ‘ഒറ്റപ്പെൺകുട്ടി’യായി പരിഗണിക്കുന്നതാണ്. കൂടാതെ ഒരുമിച്ചു ജനിച്ച എല്ലാ പെൺകുട്ടികളെയും ‘ഒറ്റപ്പെൺകുട്ടി’യായി കണക്കാക്കും. പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള രക്ഷിതാക്കളുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകുക എന്നതാണ്…

Read More

NIRF 2024 റാങ്കിംഗ് പ്രകാരം ഇന്ത്യയിലെ മികച്ച 10 സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളെക്കുറിച്ച് അറിയാം

സിവിൽ എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് തുടങ്ങി വിവിധ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന 942 സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ ഇന്ത്യയിലുണ്ട്. ഈ മികച്ച സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം പ്രാഥമികമായി JEE മെയിൻസ്, VITEEE, SRMJEE, BITSAT, MET തുടങ്ങിയ പ്രവേശന പരീക്ഷകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അടുത്തിടെ പുറത്തിറക്കിയ നാഷണൽ ഇൻസ്റ്റിറ്റൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) 2024 റാങ്കിംഗ് വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരത്തെക്കുറിച്ചും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രകടനത്തെക്കുറിച്ചും സുപ്രധാന വിവരങ്ങൾ പങ്കുവക്കുന്നു, ഭാവി ഉദ്യോഗാർത്ഥികളെ അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകുന്നതിന്…

Read More

എൽഐസി സുവർണ ജൂബിലി സ്കോളർഷിപ്പിന് അപേക്ഷിക്കാം

സർക്കാർ അല്ലെങ്കിൽ സ്വകാര്യ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) സുവർണ ജൂബിലി സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഇൻഡസ്ട്രിയൽ ട്രെയിനിങ് സ്ഥാപനങ്ങളിലും നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്ങുമായി (എൻസിവിടി) അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഇൻഡസ്ട്രിയൽ ട്രെയിനിങ് കേന്ദ്രങ്ങളിലുമുള്ള ടെക്നിക്കൽ, വൊക്കേഷണൽ കോഴ്‌സുകളും 12-ാം ക്ലാസിനു ശേഷമുള്ള ഇന്റഗ്രേറ്റഡ് കോഴ്‌സുകളും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാനാവുക. എൽഐസി ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ് സ്കീം രണ്ട് തരത്തിലാണുള്ളത് ജനറൽ സ്കോളർഷിപ്പ്, പെൺകുട്ടികൾക്കുള്ള പ്രത്യേക സ്കോളർഷിപ്പ് എന്നിങ്ങനെ….

Read More

പ്രവാസികളുടെ മക്കൾക്ക് കേന്ദ്രസർക്കാർ സ്‌കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രവാസികളുടെ മക്കൾക്കായുള്ള കേന്ദ്രസർക്കാർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി ഈ മാസം 27 വരെ നീട്ടി. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവാസികളുടെ മക്കള്‍ക്ക് ബിരുദ പഠനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് സ്കോളര്‍ഷിപ്പ്. നേരത്തെ നവംബര്‍ 30 വരെയായിരുന്നു അപേക്ഷ അയയ്ക്കാനുള്ള തീയതി. ഇതാണ് പിന്നീട് ഡിസംബർ 27 വരെ നീട്ടിയത്. പ്രതിവർഷം 4000 ഡോളർ വരെ സ്‌കോളർഷിപ്പായി ലഭിക്കും. ഓരോ രാജ്യത്തെയും ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും വഴി അപേക്ഷ സമർപ്പിക്കാം. ഒന്നാം വർഷ ഡിഗ്രി പഠനത്തിന് പേര്…

Read More