14,298 ഒഴിവുകളുമായി ഇന്ത്യന്‍ റെയില്‍വേ; തിരുവനന്തപുരത്ത് മാത്രം 278 ഒഴിവ്
റെയില്‍വേ ഗ്രേഡ് 3 (02/ 2024) തസ്തികയിലെ വര്‍ധിപ്പിച്ച ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ www.rrbthiruvananthapuram.gov.in വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കാം. ഒക്ടോബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ 22 കാറ്റഗറികളിലായി 9144 ഒഴിവുകളാണ് ഉള്ളത്. കുട്ടിച്ചേര്‍ക്കല്‍ വിജ്ഞാപന പ്രകാരം ഒഴിവുകള്‍ 14,298 ആയി വര്‍ധിച്ചു. ഇത് പുതിയ അപേക്ഷകര്‍ക്കും അവസരം നല്‍കി വീണ്ടും ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ അനുവദിക്കുന്നതിന് ഇടയാക്കി. ഇതു പ്രകാരം 22 കാറ്റഗറികൾ 40 ആയി…