വിദേശ രാജ്യങ്ങളില്‍ കരിയര്‍ സ്വപ്‌നം കാണുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സാധാരണ ഗതിയില്‍ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളാണ് യു.കെ, യു.എസ്, കാനഡ എന്നിവ. യു.കെയുമായി പരമ്പരാഗതമായി നിലനില്‍ക്കുന്ന വാണിജ്യ ബന്ധവും, സാംസ്‌കാരികവും, ചരിത്രപരവുമായ ബന്ധങ്ങളുമൊക്കെയാണ് യു.കെ തെരഞ്ഞെടുക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. മാത്രമല്ല വലിയ തോതിലുള്ള ഇന്ത്യന്‍ ജനസംഖ്യയും വിദേശ പഠനവും മികച്ച ജോലിയും സ്വപ്‌നം കാണുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രത്യേകിച്ച് മലയാളികളുടെ കുടിയേറ്റ താല്‍പര്യങ്ങളില്‍ മാറ്റം വരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടനും, കാനഡയ്ക്കും, അമേരിക്കയ്ക്കും പകരമായി...
Tag: uk
യു.കെ കുടിയേറ്റത്തിന്റെ മാറുന്ന ട്രെന്‍ഡുകള്‍; ഈ മേഖലയില്‍ വിസ അപേക്ഷകള്‍ കൂടുന്നതായി റിപ്പോര്‍ട്ട്
ഒരു കാലത്ത് വിദേശ കുടിയേറ്റത്തിന്റെ ഹബ്ബായിരുന്ന യു.കെയിലിന്ന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ബ്രക്‌സിറ്റ് ശേഷം ഉയര്‍ന്നുവന്ന സാമ്പത്തിക മേഖലയിലെ പ്രതിസന്ധിയും, രാഷ്ട്രീയ പ്രതിസന്ധികളും യു.കെയിലേക്ക് കുടിയേറുന്ന വിദ്യാര്‍ഥികള്‍ക്കും, തൊഴിലാളികള്‍ക്കും ചില പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ട്. പിന്നാലെ പല മലയാളികളും മറ്റ് പല രാജ്യങ്ങളും തെരഞ്ഞെടുക്കാനും തുടങ്ങി. വിദേശ കുടിയേറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പല നിയമങ്ങളും യു.കെ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. നിയന്ത്രണങ്ങള്‍ക്കിടെ ഒരു ഡിജിറ്റല്‍ സൂപ്പര്‍ പവര്‍ ആവുകയെന്ന ലക്ഷ്യത്തോടെ ഉയര്‍ന്ന വൈദഗ്ദ്യമുള്ള, സാങ്കേതിക വിദഗ്ദരായ തൊഴിലാളികളെ...
യു.കെയില്‍ പഠിക്കാം; ഐ.ഇ.എല്‍.ടി.എസ് പരീക്ഷയെഴുതാതെ അഡ്മിഷന്‍ നേടാവുന്ന യൂണിവേഴ്‌സിറ്റികള്‍ പരിചയപ്പെടാം
മലയാളി വിദ്യാര്‍ഥികളുടെ വിദേശ പഠന സ്വപ്‌നങ്ങള്‍ക്ക് എന്നും വെല്ലുവിളിയാണ് ഭാഷാപ്രാവീണ്യ പരീക്ഷകള്‍. അന്താരാഷ്ട്ര തലത്തില്‍ ഉപരിപഠനത്തിനായി അപേക്ഷ നല്‍കുന്ന സമയത്ത് ഐ.ഇ.എല്‍.ടി.എസ്, ടോഫല്‍, സാറ്റ് മുതലായ പരീക്ഷകളിലെ സ്‌കോറുകള്‍ പരിഗണിക്കാറുണ്ട്. നമ്മുടെ നാട്ടില്‍ ഏറ്റവും പ്രചാരത്തിലുള്ള ഭാഷാപ്രാവീണ്യ പരീക്ഷയാണ് ഐ.ഇ.എല്‍.ടി.എസ്. നമുക്ക് ചുറ്റും കൂണുപോലെ മുളച്ച് പൊന്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തന്നെയാണ് ഈ പരീക്ഷയുടെ പ്രസിദ്ധിക്ക് ഏറ്റവും വലിയ ഉദാഹരണം. പല വിദ്യാര്‍ഥികളും ഭീമമായ തുക ഫീസായി നല്‍കി ഐ.ഇ.എല്‍.ടി.എസ് പരീക്ഷകള്‍ക്ക് തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. പലപ്പോഴും കുട്ടികളുടെ ഉപരിപഠന...