വിദ്യാഭ്യാസം, വിനോദസഞ്ചാരം, ബിസിനസ്; ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമായി അമേരിക്ക
ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക അനുവദിച്ച നോൺ ഇമിഗ്രന്റ് വിസകളുടെ എണ്ണം തുടർച്ചയായ രണ്ടാം വർഷവും പത്ത് ലക്ഷം കടന്നു. സന്ദർശക വിസകളുടെ എണ്ണത്തിലും ഈ വർഷം പുതിയ റെക്കോർഡാണ്. ഇന്ത്യയിലെ അമേരിക്കൻ നയതന്ത്ര കാര്യാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 2024ൽ അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ എത്തിയത് ഇന്ത്യയിൽ നിന്നാണ്. ഏകദേശം 3,31,000ൽ അധികം വിദ്യാർത്ഥികളാണ് ഈ വർഷം ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തി വിവിധ കോഴ്സുകളിൽ ജോയിൻ ചെയ്തത്. കൂടാതെ, അമേരിക്കയിലെത്തുന്ന…