തൊഴിലന്വേഷകർക്കിതാ ഒരു സുവർണാവസരം. കോർപറേഷൻ, പഞ്ചായത്തുകൾ ഉൾപ്പെടെ വിവിധയിടങ്ങളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷ സമർപ്പിക്കാം.
പ്രോജക്ട് ഫെലോ
കുസാറ്റിൽ ഗണിതശാസ്ത്ര വകുപ്പിൽ പ്രോജക്‌ട് ഫെലോ ഒഴിവ്. ഡോ. എ.എ. അമ്പിളി, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, കെഎസ്‌സിഎസ്‌ടിഇ യങ് സയൻറിസ്റ്റ് സ്കീം, ഗണിതശാസ്ത്ര വകുപ്പ്, കുസാറ്റ്, കൊച്ചി -22 എന്ന വിലാസത്തിൽ ജനുവരി 9നകം അപേക്ഷകൾ ലഭിക്കണം. ഇ-മെയിൽ: ambily@cusat.ac.in. ജനുവരി 10ന് തസ്തികയിലേക്കുള്ള അഭിമുഖം നടക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484-2862523.
ലാബ് ടെക്നിഷ്യൻ
എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ട്രെയിനി ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഎംഎൽടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താതപര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 9ന് 10.30ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ പതോളജി ലാബിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. വിശദ വിരങ്ങൾക്കായി ആ നമ്പറിൽ ബന്ധപ്പെടുക 0484-2754000.
എസ്‌സി പ്രമോട്ടർ
എറണാകുളം പൂതൃക്ക, മണീട്, മുളന്തുരുത്തി, ചോറ്റാനിക്കര, വാഴക്കുളം, എടയ്ക്കാട്ടുവയൽ പഞ്ചായത്തുകളിൽ എസ്‌സി പ്രമോട്ടർ തസ്തികയിൽ ഒഴിവ്. പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. അഭിമുഖം ജനുവരി 8നു 10മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫിസിൽ നടക്കും. വിശദ വിവരങ്ങൾക്കായി ബന്ധപ്പെടുക 0484-2422256.
റിസോഴ്‌സ് പഴ്സൻ
കോർപറേഷനിലെ സിഡിഎസുകൾക്കായി കമ്യൂണിറ്റി റിസോഴ്സ് പഴ്സൻ നിയമനം നടക്കുന്നു. ഉദ്യോഗാർത്ഥികൾ കോർപറേഷൻ സിഡിഎസുകളിലെ അയൽക്കൂട്ട അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ഉദ്യോഗാർത്ഥികൾ ജനുവരി 8നകം അപേക്ഷിക്കണം. അപേക്ഷകളയക്കേണ്ട വിലാസം: ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്‌റ്റേഷൻ, കാക്കനാട് -682 030.
കാസർകോട്
ജില്ലാ ഹെഡ് ക്വാർടെർസ് (ഡിഎച്ച്ക്യൂ) ക്യാംപിൽ ക്യാംപ് ഫോളോവർമാരുടെ ഒഴിവുകളിൽ (സ്വീപ്പർ 6, കുക്ക് 4, ബാർബർ 2, ധോബി 1) ദിവസ വേതന നിയമനം നടക്കുന്നു. ജനുവരി 6ന് 10മണിക്ക് കാസർകോട് ജില്ലാ സായുധ സേന ക്യാംപിൽ ആധാർ കാർഡിന്റെ പകർപ്പുമായി ഹാജരാവുക.
ആലപ്പുഴ
മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ കംപ്യൂട്ടർ പ്രോഗ്രാമറുടെ താൽക്കാലിക ഒഴിവ്. ബിഎസ്‌സി കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബിരുദം/ പിജിഡിസിഎ (ഐഎച്ച്ആർഡി/ ഡിടിഇ തത്തുല്യം) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. അഭിമുഖം ജനുവരി 6നു 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ ഹാജരാവുക.