2025ല്‍ ഏറ്റവും മികച്ച കരിയര്‍ സാധ്യതകള്‍ മുന്നോട്ട് വെക്കുന്ന രാജ്യങ്ങള്‍, കണ്‍സള്‍ട്ടന്റുകള്‍ നിര്‍ദേശിച്ച ലക്ഷ്യസ്ഥാനങ്ങള്‍

Home Colleges Foreign Education 2025ല്‍ ഏറ്റവും മികച്ച കരിയര്‍ സാധ്യതകള്‍ മുന്നോട്ട് വെക്കുന്ന രാജ്യങ്ങള്‍, കണ്‍സള്‍ട്ടന്റുകള്‍ നിര്‍ദേശിച്ച ലക്ഷ്യസ്ഥാനങ്ങള്‍
2025ല്‍ ഏറ്റവും മികച്ച കരിയര്‍ സാധ്യതകള്‍ മുന്നോട്ട് വെക്കുന്ന രാജ്യങ്ങള്‍, കണ്‍സള്‍ട്ടന്റുകള്‍ നിര്‍ദേശിച്ച ലക്ഷ്യസ്ഥാനങ്ങള്‍

ഏകദേശം 15 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് 2023ല്‍ വിദേശ രാജ്യങ്ങളില്‍ പഠിച്ചിരുന്നതായി വിദേശ കാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിവര്‍ഷം വിദേശത്തേക്ക് കടക്കുന്ന മലയാളി യുവാക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പഠനത്തിനായി ഡെസ്റ്റിനേഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. യൂണിവേഴ്‌സിറ്റിയുടെ ഗുണനിലവാരം, നിലവിലുള്ള കോഴ്‌സുകള്‍, ഓഫറുകള്‍, സാമ്പത്തിക ചെലവുകള്‍, കരിയര്‍ സാധ്യതകള്‍, രാജ്യത്തിന്റെ കുടിയേറ്റക്കാരോടുള്ള മനോഭാവം, പഠനാന്തരീക്ഷം എന്നിവ പ്രധാനമായും പരിഗണിക്കേണ്ടതുണ്ട്. ഓരോ രാജ്യങ്ങളിലെയും ചരിത്രവും, സംസ്‌കാരവും വ്യത്യസ്തമായതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പും വളരെ സൂക്ഷിച്ച് വേണം.

2025 അധ്യായന വര്‍ഷങ്ങള്‍ ആരംഭിക്കുന്നതോടെ വിദേശത്തുള്ള സ്റ്റഡി കണ്‍സള്‍ട്ടന്റുകള്‍ വിവിധ ജനപ്രിയ ലക്ഷ്യസ്ഥാനങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുയാണ്.

  1. അയര്‍ലാന്റ്

ലിസ്റ്റില്‍ ആദ്യ സ്ഥാനത്തുള്ളത് നമ്മുടെ സ്വന്തം അയര്‍ലന്റാണ്. യു.കെയിലടക്കം അലയടിക്കുന്ന കുടിയേറ്റ വിരുദ്ധ വികാരങ്ങളില്‍ നിന്ന് മുതലെടുത്ത് കൊണ്ട് വിദേശ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തങ്ങളുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിടുകയാണ് അയര്‍ലാന്റിപ്പോള്‍. രാജ്യത്തിന്റ ചരിത്രവും, സംസ്‌കാരവും താരതമ്യേന ചെലവ് കുറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായവുമെക്കെയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. യു.കെ, യു.എസിനെ അപേക്ഷിച്ച് ന്യായമായ ജീവിതച്ചെലവും, കുറഞ്ഞ ട്യൂഷന്‍ ഫീസും അയര്‍ലാന്റിന്റെ പ്രത്യേകതകളാണ്.

ഇനി യൂണിവേഴ്‌സിറ്റികളുടെ കാര്യമെടുത്താല്‍ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ ഐറിഷ് യൂണിവേഴ്‌സിറ്റികളും ഉള്‍പ്പെടുന്നു. ആഗോളതലത്തില്‍ ആദ്യ മുപ്പതില്‍ ഉള്‍പ്പെടുന്ന ഐറിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിപുലമായ ഗവേഷണ സാധ്യതകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ട്രിനിറ്റി കോളജ് ഡബ്ലിന്‍, യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിന്‍, യൂണിവേഴ്‌സിറ്റി കോളജ് കോര്‍ക്ക് എന്നിവയാണ് പ്രശസ്തമായ ഐറിഷ് വിദ്യാഭ്യാസ മേഖലയുടെ നെടുംതൂണുകള്‍. മാസ്റ്റേഴ്‌സ് പഠനത്തിന് ശേഷം രണ്ട് വര്‍ഷം വരെ രാജ്യത്ത് തുടരാന്‍ അനുവദിക്കുന്ന അയര്‍ലാന്റിന്റെ സ്റ്റേ ബാക്ക് ഓപ്ഷനും ഇന്ത്യക്കാര്‍ക്ക് മികച്ച് സാധ്യതകള്‍ തുറന്നിടുന്നുണ്ട്.

ടെക്, ഫിനാന്‍സ്, മെഡിക്കല്‍, എഞ്ചിനീയറിങ് മേഖലകളില്‍ അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന യൂറോപ്യന്‍ രാജ്യമാണ് അയര്‍ലാന്റ്. അതുകൊണ്ട് തന്നെ തൊഴില്‍ വിപണിയിലും കരിയര്‍ സാധ്യതകളിലും രാജ്യമൊരു സുരക്ഷിത സ്ഥാനമായി തുടരുന്നു. മാത്രമല്ല ഗ്രാജ്വേറ്റ് സ്‌കീം, ക്രിട്ടിക്കല്‍ സ്‌കില്‍സ് എംപ്ലോയിമെന്റ് പെര്‍മിറ്റ് തുടങ്ങിയ എമിഗ്രേഷന്‍
പദ്ധതികള്‍ നൈപുണ്യമുള്ള ബിരുദധാരികള്‍ക്ക് രാജ്യത്ത് പഠനം തുടരുന്നതിനും തൊഴില്‍ കണ്ടെത്തുന്നതിനും സഹായിക്കുകയും ചെയ്യുന്നുണ്ട്.

ജര്‍മ്മനി

ലിസ്റ്റില്‍ രണ്ടാമത് ജര്‍മ്മനിയാണ്. മലയാളി വിദ്യാര്‍ഥികള്‍ക്കിടയില്‍ യു.കെയ്ക്കും, യുഎസിനോടുമൊപ്പം കിടപിടിക്കുന്ന സ്റ്റഡി ഡെസ്റ്റിനേഷനാണ് ജര്‍മ്മനി. അക്കാദമിക് മികവ്, താങ്ങാവുന്ന ചെലവ്, വിശാലമായ തൊഴില്‍ വിപണി എന്നിവയ്ക്ക് പേരുകേട്ട രാജ്യമാണ് ജര്‍മ്മനി.

രാജ്യത്തെ പബ്ലിക് യൂണിവേഴ്‌സിറ്റികളില്‍ മിക്കതും കുറഞ്ഞ ഫീസോ, അല്ലെങ്കില്‍ സൗജന്യ ട്യൂഷന്‍ ഫീസോ വാഗ്ദാനം ചെയ്യുന്നവയാണ്. എന്തിനേറെ ജര്‍മ്മനിയെ പ്രൈവറ്റ് യൂണിവേഴ്‌സിറ്റികളില്‍ പോലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ട്യൂഷന്‍ ഫീസാണുള്ളത്. വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തിലുള്ള വര്‍ധനവ് പരമ്പരാഗത ജര്‍മ്മന്‍ കോഴ്‌സുകള്‍ക്ക് പകരം ഇംഗ്ലീഷില്‍ പഠനം നടത്താനുള്ള അവസരവും മുന്നോട്ട് വെക്കുന്നുണ്ട്.

ഇനി സ്ഥാപനങ്ങളുടെ മികവ് അടിസ്ഥാനമാക്കിയാല്‍ അക്കാര്യത്തിലും ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റികള്‍ മുന്‍പന്തിയിലാണെന്ന് കാണാം. ഏകദേശം പത്തിന് മുകളില്‍ ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റികള്‍ ക്യൂ.എസ് വേള്‍ഡ് റാങ്കിങ്ങില്‍ ആദ്യ 200 ല്‍ ഇടംപിടിച്ചിട്ടുണ്ട്. മ്യൂണിക്കിലെ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി, ലുഡ്വിങ് മാക്‌സിമിലിയന്‍ യൂണിവേഴ്‌സിറ്റി, തുടങ്ങിയവയെക്കെയാണ് പ്രശസ്തമായ ജര്‍മ്മന്‍ സ്ഥാപനങ്ങള്‍.

ജര്‍മ്മനിയുട തൊഴില്‍ ശക്തിയില്‍ നൈപുണ്യ മികവുള്ള തൊഴിലാളികളുടെ കുറവുണ്ട്. അതുകൊണ്ട് തന്നെ സ്‌കില്‍ഡ് ജോലികള്‍ വലിയ തൊഴിലവസരങ്ങളാണ് നിലവിലുള്ളത്. ഇതിനായി
പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലിക്കായി ഏകദേശം 18 മാസത്തോളം വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ റെസിഡന്റ് പെര്‍മിറ്റ് നീട്ടി നല്‍കുകയാണ് ജര്‍മ്മനി. ഇത് യൂറോപ്പിലുടനീളം കരിയര്‍ സാധ്യതകള്‍ തിരയാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമൊരുക്കുകയും ചെയ്യുന്നു.

ജര്‍മ്മനിയില്‍ പഠനം പൂര്‍ത്തിയാക്കിയ മിക്കവരും അവിടെ തന്നെ തുടരുകയാണ് പതിവ്. ജോബ് സീക്കര്‍ വിസ പദ്ധതിയിലൂടെ ഗ്രാജ്വേറ്റുകള്‍ക്ക് പഠനത്തിന് ശേഷം ജോലി അന്വേഷിക്കുന്നതിന് മാത്രമായി 6 മാസത്തെ കാലാവധി അനുവദിക്കുന്നു. അതിനുള്ളില്‍ തന്നെ മിക്കവരും ജോലിയും കണ്ടെത്തിയിരിക്കും. ലോകത്തിലെ തന്നെ രണ്ടാമത്തെ സ്‌റ്റേ റേറ്റുള്ള രാജ്യമാണ് ജര്‍മ്മനി. പഠനത്തിനും ജോലിക്കുമായി രാജ്യത്തെത്തുന്ന 40 ശതമാനം പേരും അവിടെ തന്നെ സ്ഥിര താമസമാക്കുകയാണ് പതിവ്.

യു.എസ്.എ

അമേരിക്ക തന്നെയാണ് ലിസ്റ്റില്‍ മൂന്നാമതുള്ളത്. ഉയര്‍ന്ന ജീവിതച്ചെലവും, സാമ്പത്തിക ബാധ്യതകളും, വിസ നടപടികളിലെ കാലതാമസവുമൊക്കെ ഉണ്ടെങ്കിലും അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ ടോപ്പ് ഡെസ്റ്റിനേഷനുകളില്‍ യു.എസിന് സ്വന്തമായൊരു ഇടമുണ്ടെന്ന് സാരം. പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക്. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ മേഖലയും, പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാംസ്‌കാരിക ബന്ധവുമൊക്കെയാണ് ഇന്ത്യക്കാരെ അമേരിക്കയുമായി കൂട്ടിയോചിപ്പിക്കുന്നത്. 2024ലെ എഫ് 1 വിസ കണക്കുകളുടെ അടിസ്ഥാനത്തില്‍ യു.എസിലെ ഏറ്റവും കൂടുതല്‍ പുതിയ വിദ്യാര്‍ഥി അഡ്മിഷനുകളും ഇന്ത്യയില്‍ നിന്നാണ്. ഈ വര്‍ഷം അവസാനത്തോടെ ഏകദേശം 10 ശതമാനത്തിന്റെ വര്‍ധനവാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്നത്.

ഹാര്‍വാര്‍ഡ്, എം.ഐ.ടി, സ്റ്റാന്‍ഫോര്‍ഡ്, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, എന്നിവയാണ് യു.എസിലെ ലോകോത്തര നിലവാരമുള്ള യൂണിവേഴ്‌സിറ്റികള്‍. തൊഴില്‍ വിപണിയില്‍ ടെക്‌നോളജി, എഞ്ചിനീയറിങ്, ബിസിനസ്, ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ക്കായി മികച്ച കരിയര്‍ സാധ്യതകളാണ് തുറന്നിടുന്നത്.

Leave a Reply

Your email address will not be published.