ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധിയാണ് മികച്ച സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുക എന്നത്. ഹാര്‍വാര്‍ഡ്, കേംബ്രിഡ്ജ്, ഇംപീരിയല്‍ കോളജ് ലണ്ടന്‍, കിങ്‌സ് കോളജ് തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ ആദ്യ ചോയ്‌സാണ്. അതുകൊണ്ട് തന്നെ യൂറോപ്പും, അമേരിക്കയും വിദേശ പഠന ഹബ്ബായി മാറുകയും ചെയ്തിരിക്കുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായുള്ള ട്രെന്‍ഡ് പരിശോധിച്ചാല്‍ ഈ പ്രവണത മാറി വരുന്നതായി കാണാന്‍ സാധിക്കും. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഏഷ്യന്‍ യൂണിവേഴ്‌സിറ്റികളും കൂടുതല്‍ പോപ്പുലറായിക്കൊണ്ടിരിക്കുന്നു. ഇതിന് പിന്നില്‍ സാമ്പത്തികവും, സാംസ്‌കാരികവുമായ സ്വാധീനം കാണാന്‍ സാധിക്കും.
2024ലെ ഏഷ്യയിലെ ഏറ്റവും മികച്ച അഞ്ച് യൂണിവേഴ്‌സിറ്റികള്‍ പരിചയപ്പെടാം.
- ഷിന്‍ഹുവ യൂണിവേഴ്‌സിറ്റി ചൈന
1911ല്‍ സ്ഥാപിതമായ
ചൈനയിലെ ഷിന്‍ഹുവ യൂണിവേഴ്‌സിറ്റിയാണ് ഏഷ്യയിലെ സര്‍വകലാശാലകളില്‍ മുന്നില്‍. ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലകളിലൊന്നാണിത്. 51 ഓളം പ്രോഗ്രാമുകളാണ് സര്‍വകലാശാല ഓഫര്‍ ചെയ്യുന്നത്. ഇതിന് പുറമെ 200ലധികം ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്നു. ഏഷ്യയില്‍ ഒന്നാമതുള്ള സര്‍വകലാശാല ലോക റാങ്കിങ്ങില്‍ 12ാം സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്.
- പെകിങ് യൂണിവേഴ്‌സിറ്റി
ചൈനയില്‍ നിന്ന് തന്നെയുള്ള പെകിങ് യൂണിവേഴ്‌സിറ്റിയാണ് ഏഷ്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ രണ്ടാമത്. ചൈനയിലെ ആദ്യത്തെ മോഡേണ്‍ നാഷനല്‍ യൂണിവേഴ്‌സിറ്റി എന്നറിയപ്പെടുന്ന പീക്കിങ് യൂണിവേഴ്‌സിറ്റി പത്തൊമ്പതാം നൂറ്റാണ്ടിലാണ് സ്ഥാപിതമായത്. ലോകത്താകമാനം എഞ്ചിനീയറിങ് പ്രോഗ്രാമുകള്‍ക്ക് ഏറെ പ്രസിദ്ധിയാര്‍ജിച്ച ഇവിടെ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ ഇഷ്ട കേന്ദ്രം കൂടിയാണ്. 11 മില്യണ്‍ പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലൈബ്രറിയും പെക്കിങ് യൂണിവേഴ്‌സിറ്റിയില്‍ സ്ഥിതി ചെയ്യുന്നു.
- നാഷനല്‍ യൂണിവേഴ്‌സിറ്റി സിങ്കപ്പൂര്‍
ലിസ്റ്റില്‍ മൂന്നാമതുള്ളത് സിങ്കപ്പൂരിലെ നാഷനല്‍ യൂണിവേഴ്‌സിറ്റിയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും സുശക്തമായ സമ്പദ് വ്യവസ്ഥയുള്ള രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലക്ക് കരുത്ത് പകരുന്ന സ്ഥാപനമാണിത്. ടെക്‌നോളജി, എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ മേഖലകളിലെ പഠനത്തിനും ഗവേഷണത്തിനും മികച്ച അവസരമാണ് യൂണിവേഴ്‌സിറ്റി ഒരുക്കിയിരിക്കുന്നത്.
ലോക യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ഇരുപതാം സ്ഥാനവും സ്ഥാപനത്തിനുണ്ട്. സിങ്കപ്പൂരിന്റെ രാഷ്ട്രീയസാംസ്‌കാരിക മേഖലകളില്‍ സ്വാധീനം ചെലുത്തിയ പ്രമുഖരില്‍ പലരും നാഷനല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവരാണ്.
- Nanyang Technological Universtiy, Singapore
സിങ്കപ്പൂരില്‍ നിന്ന് തന്നെയുള്ള
Nanyang Technological Universtiy, Singapore യൂണിവേഴ്‌സിറ്റിയാണ് ഏഷ്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ മൂന്നാമതുള്ളത്. എഞ്ചിനീയറിങ്, ടെക്‌നോളജി, മെഡിക്കല്‍ രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങളില്‍ ഒന്നാണിത്. നിലവില്‍ സ്ഥാനപത്തിന് സിങ്കപ്പൂരില്‍ മൂന്ന് ക്യാമ്പസുകള്‍ നിലവിലുണ്ട്.
- യൂണിവേഴ്‌സിറ്റി ഓഫ് ടോക്കിയോ
ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയില്‍ സ്ഥിതി ചെയ്യുന്ന യൂണിവേഴ്‌സിറ്റി ഓഫ് ടോക്കിയോ ആണ് പട്ടികയില്‍ അഞ്ചാമത്. 1877 ലാണ് ടോക്കിയോ സര്‍വകലാശാല സ്ഥാപിച്ചത്. തുടര്‍ന്നിങ്ങോട്ട് ജപ്പാന്റെ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ കുതിച്ച് ചാട്ടത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ ചരിത്രമാണ് സ്ഥാപനത്തിനുള്ളത്.
ബിരുദ, ബിരുദാനന്തര തലങ്ങളിലായി വൈവിദ്യങ്ങളായി നിരവധി പ്രോഗ്രാമുകള്‍ സര്‍വകലാശാല മുന്നോട്ട് വെക്കുന്നുണ്ട്. എഞ്ചിനീയറിങ്, ആര്‍ട്‌സ്, സയന്‍സ്, ടെക്‌നോളജി മേഖലകളിലായി മികച്ച പഠനസാധ്യതകളും, കരിയര്‍ സാധ്യതകളും മുന്നോട്ട് വെക്കുന്ന സ്ഥാപനമാണ് ജപ്പാന്റെ സ്വന്തം ടോക്കിയോ യൂണിവേഴ്‌സിറ്റി