വിദേശത്തൊരു ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് മുന്നില്‍ പുതിയ ഒരു അവസരവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.സംസ്ഥാന സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. യു എ ഇയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്
ഈ ജോലിയിലേക്ക് പരിഗണിക്കുന്നത് പ്രവര്‍ത്തിപരിചയമുള്ള ആളുകളേയല്ല, അതുകൊണ്ട് തന്നെ ശമ്പളവും അത്ര ഉയര്‍ന്നതല്ല. യു എ ഇയിലെ പ്രശസ്തമായ ഒരു കമ്പനിയിലേക്ക് വിദഗ്ധ ടെക്നീഷ്യന് ട്രെയിനി (അപ്രിന്റീസ്) (Skilled technician Trainees [Apprentices] ആയിപോസ്റ്റുകളിലേക്കാണ് നിയമനം
ട്രെയിനിയായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മാസം 800 യു എ ഇ ദിര്‍ഹം സ്റ്റൈപ്പെന്‍ഡ് എന്ന രീതിയില്‍ ലഭിക്കും. (18289 ഇന്ത്യന്‍ രൂപ). കൂടാതെ ഓവര്‍ ടൈമിന് അതിന്റേതായ ആനുകൂല്യങ്ങളും ലഭിക്കും. ഐ ടി ഐ യോഗ്യതയുള്ള പുരുഷന്മാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ജോലിക്കായി അപേക്ഷിക്കുവാന്‍ സാധിക്കുക.
ഇലക്ട്രീഷ്യന് 50, പ്ലംബര്‍ 50, ഡക്റ്റ് ഫാബ്രിക്കേറ്റര്‍ 50, പൈപ്പ് ഫിറ്റര്‍ (CH. വാട്ടര്‍ / പ്ലംബിംഗ് / ഫയര്‍ ഫൈറ്റിംഗ്) 50, വെല്‍ഡര്‍ 25, ഇന്‍സുലേറ്ററുകള്‍ (പ്ലംബിംഗ് ആന്‍ഡ് HVAC) 50, HVAC ടെക്നീഷ്യന്‍സ് 25, മേസണ്‍സ് 10 എന്നിങ്ങനെ വിവിധ തസ്തികളിലായി ആകെ 310 ഒഴിവുകളാണുള്ളത്.
ഒരു മണിക്കൂര്‍ ലഞ്ച് ബ്രേക്ക് ഉള്‍പ്പെടെ 9 മണിക്കൂറായിരിക്കും ജോലി സമയം. മെഡിക്കല്‍ ഇന്‍ഷുറന്‍സ്, താമസം, ഗതാഗതം, വിസ തുടങ്ങിയ ആനുകൂല്യങ്ങള്‍ കമ്പനി ഫ്രീയായി അനുവദിക്കും. രണ്ട് വര്‍ഷ കാലാവധിയിലുള്ള വിസയായിരിക്കും അനുവദിക്കുക, ഉദ്യോഗാര്‍ത്ഥി ഒരു വര്‍ഷത്തിനുള്ളില്‍ തിരികെ പോകുകയാണെങ്കില്‍ വിസയ്ക്ക് ആവശ്യമായി വന്ന തുക തിരികെ നല്‍കേണ്ടി വരും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 10/10/2024 ന് മുമ്പായി ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്/സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, കളര്‍ ഫോട്ടോ എന്നിവ സഹിതം trainees_abroad@odepec എന്ന മെയില്‍ ഐഡിയിലേക്ക് അപേക്ഷിക്കുക. വിശദ വിവരങ്ങള്‍ക്കായി ഒഡെപെക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.